Kerala
നിർദ്ധനരായ ഭിന്നശേഷിയുള്ള കുട്ടികൾക്ക് നിഡ്‌സിന്റെ സഹായം
വിതരണോത്ഘാടനം നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ.വിൻസന്റ് സാമുവൽ നിർവ്വഹിച്ചു...
അനിൽ ജോസഫ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ (NIDS) നേതൃത്വത്തിൽ നിർദ്ധനരായ ഭിന്നശേഷിയുള്ള കുട്ടികൾക്ക് മൂന്ന് മാസം തുടർച്ചയായി ഭക്ഷ്യ-ധാന്യ കിറ്റുകൾ നൽകുന്നു. കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (CHAI) യുടെ സഹകരണത്തോടെ യാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ വിതരണോത്ഘാടനം നെയ്യാറ്റിൻകര ലത്തീൻ രൂപത ബിഷപ്പ് ഡോ.വിൻസന്റ് സാമുവൽ നിർവ്വഹിച്ചു.
നിർദ്ധനരും ഭിന്നശേഷിക്കാരുമായ 50 കുട്ടികളുടെ കുടുംബങ്ങൾക്കാണ് മൂന്ന് മാസം തുടർച്ചയായി ഭക്ഷ്യ-ധാന്യ കിറ്റുകൾ നൽകുന്നത്. കൂടാതെ കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി ഫേയ്സ് മാസ്കും ബോധവത്കരണ കാർഡുകളും നൽകി വരുന്നു. നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ്, നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോ എന്നിവർ സംസാരിച്ചു.