Vatican

നിയുക്ത കർദ്ദിനാൾ ആർച്ചുബിഷപ്പ് ‘ജൊവാൻ ആഞ്ചെലോ ബെച്യു’ ഇനിമുതൽ വിശുദ്ധരെ നിർണ്ണയിക്കുന്ന സംഘത്തിന്റെ തലവൻ

നിയുക്ത കർദ്ദിനാൾ ആർച്ചുബിഷപ്പ് 'ജൊവാൻ ആഞ്ചെലോ ബെച്യു' ഇനിമുതൽ വിശുദ്ധരെ നിർണ്ണയിക്കുന്ന സംഘത്തിന്റെ തലവൻ

ഫാ. വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: വിശുദ്ധരെ നിർണ്ണയിക്കുന്ന വത്തിക്കാൻ സംഘത്തലവനായി നിയുക്ത കർദ്ദിനാൾ ആർച്ചുബിഷപ്പ് ജൊവാൻ ആഞ്ചെലോ ബെച്യുവിനെ  ഫ്രാൻസിസ് പാപ്പാ നിയോഗിച്ചു. മെയ് 26-Ɔο തിയതി ശനിയാഴ്ചയാണ്  വത്തിക്കാന്‍റെ പ്രസ്താവന ഇക്കാര്യം വെളിപ്പെടുത്തിയത്.

75 വയസ്സെത്തുന്ന സലേഷ്യൻ കർദ്ദിനാൾ ആഞ്ചെലോ അമാത്തോ സ്ഥാനമൊഴിയുന്നതോടെയാണ് നിയുക്ത കർദ്ദിനാളും, ഇറ്റലിക്കാരനുമായ 69 വയസ്സുള്ള ആർച്ചുബിഷപ്പ് ബെച്യുവിനെ വിശുദ്ധരുടെ നിർണ്ണയ കാര്യക്രമങ്ങൾക്കായുള്ള വത്തിക്കാൻ സംഘത്തിന്‍റെ ഉത്തരവാദിത്ത്വം നൽകുന്നത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുടെ പകരക്കാരനായി, സഭാഭരണത്തിന്‍റെ പൊതുവായ കാര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിച്ചു വരികയായിരുന്ന ആർച്ചുബിഷപ്പ് ബെച്യൂ മാൾട്ടയുടെ പരമോന്നത മിലിട്ടറി സഖ്യത്തിലേയ്ക്കുള്ള (Souvereign Military Order of Malta) പാപ്പായുടെ നിയുക്ത നിരീക്ഷകനുമായിരുന്നു.

ജൂലൈ 29-നു നടത്തപ്പെടുന്ന കൺസിസ്ട്രിയിൽ കർദ്ദിനാൾ സ്ഥാനമേൽക്കുന്ന ആർച്ചുബിഷപ്പ് ബേച്യു ആഗസ്റ്റ് അവസാനത്തോടെ വിശുദ്ധരുടെ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘത്തിന്‍റെ ഭരണസാരഥ്യം ഏൽക്കും.

ഇറ്റലിയിലെ പറ്റാടയിൽ 1948 ജൂൺ 2-ന് ജനിച്ചു. 1972-ൽ പൗരോഹിത്യം സ്വീകരിച്ചു. 1984-ൽ സഭയുടെ നയതന്ത്ര വിഭാഗത്തിൽ പരിശീലനം നേടി. 2009-വരെ വിവിധ രാജ്യങ്ങളിൽ വത്തിക്കാന്‍റെ നയതന്ത്ര പ്രതിനിധിയായി സേവനംചെയ്തു. തുടർന്ന് 2009-ൽ ബെനഡിക്ട് പാപ്പാ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുടെ പകരക്കാരനായി നിയമിച്ചു. 2017-ൽ ഫ്രാൻസിസ് പാപ്പാ മാൾട്ടയിലെ പരമോന്നത മിലിട്ടറി സഖ്യത്തിന്‍റെ പ്രതിസന്ധികളിൽ അതിന്‍റെ നിരീക്ഷകനായി നിയമിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker