Kerala

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സ്യതൊഴിലാളി പ്രധിനിധികളെ മത്സരിപ്പിക്കണം, കൊല്ലം നിയമസഭാ മണ്ഡലം അവർക്കായി നീക്കി വെക്കണം; ബിഷപ്പ് ആന്റണി മുല്ലശ്ശേരി

നിയമനിർമാണ സഭകളിലും, അധികാരകേന്ദ്രങ്ങളിലും മത്സ്യതൊഴിലാളി സമൂഹത്തിന്റെ സ്വരമെത്തണം...

ജോസ് മാർട്ടിൻ

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സ്യതൊഴിലാളി പ്രധിനിധികളെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കൊല്ലം രൂപതാ മെത്രാൻ ആന്റണി മുല്ലശ്ശേരി. കൊല്ലം രൂപതയിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു ബിഷപ്പ്. പ്രത്യേകിച്ച് കടലോര, ഉൾനാടൻ മത്സ്യതൊഴിലാളികളുടെ പ്രധാന കേന്ദ്രമായ കൊല്ലം നിയമസഭാ മണ്ഡലം അവർക്കായി നീക്കി വെക്കണമെന്നും, മത്സ്യബന്ധന മേഖലയിലെ ഗുരുതര വിഷയങ്ങൾ ഉയർത്തി പ്രക്ഷോഭങ്ങൾ നടത്തുന്ന രാഷ്ട്രീയപാർട്ടികളെങ്കിലും ഈ കാര്യത്തിൽ ആത്മാർത്ഥമായ സമീപനം കാട്ടണമെന്നും കൊല്ലം രൂപതാ അധ്യക്ഷൻ പറഞ്ഞു.

കേരളത്തിലെ മത്സ്യതൊഴിലാളി സമൂഹം ഏറെ ആശങ്കകളും പ്രതിസന്ധികളും അനുഭവിക്കുന്ന കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് ഈ സമൂഹം വളരെ പ്രതീക്ഷയോടെ നോക്കി കാണുന്നതെന്നും, നിയമനിർമാണ സഭകളിലും, അധികാരകേന്ദ്രങ്ങളിലും മത്സ്യതൊഴിലാളി സമൂഹത്തിന്റെ സ്വരമെത്താത്തിടത്തോളം അവരുടെ ദയനീയ സ്ഥിതികൾക്ക് മാറ്റമുണ്ടാവില്ലെന്ന യാഥാർഥ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വരുന്ന തിരഞ്ഞെടുപ്പിൽ മത്സ്യതൊഴിലാളികളുടെ പ്രധിനിധികളെ കൂടി മത്സരിപ്പിക്കാൻ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ താല്പര്യം കാട്ടണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടത്.

സമുദായത്തിന്റെ അടിസ്ഥാന ജനവിഭാഗമായ മത്സ്യത്തൊഴിലാളി സമൂഹം അനുഭവിക്കുന്ന യാതനകൾക്ക് കാരണമാകുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ ഇടപെടലുകൾ സമുദായ നേതൃത്വത്തിൽനിന്നും, അല്മായ സമൂഹത്തിൽനിന്നും ഉണ്ടാവണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.

കെ.എൽ.സി.എ. കൊല്ലം രൂപതാ പ്രസിഡന്റ് അനിൽ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ രൂപതാ ഡയറക്ടർ ഫാ.ജോർജ് സെബാസ്റ്റ്യൻ, ലെസ്റ്റർ കാർഡോസ്, തോമസ് ആന്റണി, അജു ബി. ദാസ് തുടങ്ങിയവർ സംസാരിച്ചു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker