നിഡ്‌സ് 22 ാം വാര്‍ഷികാഘോഷം ശനിയും ഞായറും ലോഗോസ് പാസ്റ്ററൽ സെന്ററിൽ
നിഡ്‌സ് 22 ാം വാര്‍ഷികാഘോഷം ശനിയും ഞായറും ലോഗോസ് പാസ്റ്ററൽ സെന്ററിൽ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ സാമൂഹ്യ സംഘടനയായ നിഡ്‌സിന്റെ (ഇന്റെഗ്രൽ ഡവലപ്‌മെന്റ് സൊസൈറ്റി) വാർഷികം വരുന്ന ശനി-ഞായർ ദിവസങ്ങളിൽ “ജ്വലനം 2018” എന്ന പേരിൽ വ്‌ളാങ്ങാമുറി ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായി നഴ്‌സറി സ്‌കൂൾ കലോത്സവം, പ്രദർശന വിപണന മേള, കുട്ടികൾക്കുളള മെഡിക്കൽ ക്യാമ്പ്, തിരുവനന്തപുരം ജനറൽ ആശുപത്രിയുമായി സഹകരിച്ച് രക്‌തദാന ക്യാമ്പ്, പഠന ശിബിരം, അവാർഡ് വിതരണം എന്നിവ നടക്കുമെന്ന് നിഡ്‌സ് ഡയറക്‌ടർ ഫാ. എസ്. എം. അനിൽകുമാർ അറിയിച്ചു.
ശനിയാഴ്‌ച രാവിലെ 8-ന് ആരംഭിക്കുന്ന രക്‌തദാന ക്യാമ്പ് നഗരസഭാ അധ്യക്ഷ ഡബ്ല്യൂ. ആർ. ഹീബ ഉദ്‌ഘാടനം ചെയ്യും. 9-ന് രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്‌ഘാടന സമ്മേളനം നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ ഉദ്‌ഘാടനം ചെയ്യും. നിഡ്‌സ് അസിസ്റ്റന്റ് ഡയറക്‌ടർ ഫാ. രാഹുൽ ബി. ആന്റോ, വനിതാ ശിശു വികസന സമിതി ഡയറക്‌ടർ ഷീബാജോര്‍ജ്ജ് ഐ. എ. എസ്. തുടങ്ങിയവർ പ്രസംഗിക്കും. മെഡിക്കൽ ക്യാമ്പും പ്രദർശന വിപണന മേളയും കാട്ടാക്കട റീജിയൽ കോ- ഓർഡിനേറ്റർ മോൺ. വിൻസെന്റ് കെ. പീറ്റർ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളന സന്ദേശം നെടുമങ്ങാട് റീജിയൽ കോ-ഓഡിനേറ്റർ റൂഫസ് പയസ്‌ലിൽ നൽകും.
സമാപന ദിവസമായ ഞായറാഴ്‌ച രാവിലെ 10- ന് പഠനശിബിരം ഉച്ചക്ക് 2-ന് നടക്കുന്ന പൊതു സമ്മേളനം ശശി തരൂർ എം. പി. ഉദ്‌ഘാടനം ചെയ്യും. ബിഷപ് വിൻസെന്റ് സുമാവൽ അധ്യക്ഷത വഹിക്കും. ഫാ. എസ്.എം. അനിൽ കുമാർ, കെ. ആൻസലൻ എം.എൽ.എ., എം.വിൻസെന്റ് എം.എൽ.എ., ചെയർ പേഴ്‌സൺ ഡബ്ല്യൂ.ആർ. ഹീബ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലൂജ, കൗൺസിലർ ഗ്രാമം പ്രവീൺ, അല്‍മായ ശുശ്രൂഷ ഡയറക്‌ടർ ഫാ. ഷാജ്‌കുമാർ, കെ.എൽ.സി.എ. പ്രസിഡന്റ് ഡി.രാജു, തുടങ്ങിയവർ പ്രസംഗിക്കും. യോഗത്തിൽ പത്‌മശ്രീ ലക്ഷ്‌മികുട്ടിയമ്മയെ ആദരിക്കും .