Daily Reflection

“നിങ്ങൾ ഭൂമിയുടെ ഉപ്പും  ലോകത്തിന്റെ പ്രകാശവുമാണ്.” 

"നിങ്ങൾ ഭൂമിയുടെ ഉപ്പും  ലോകത്തിന്റെ പ്രകാശവുമാണ്." 

1 രാജാ. – 17:7-16
മത്താ. – 5:13-16

“നിങ്ങൾ ഭൂമിയുടെ ഉപ്പും  ലോകത്തിന്റെ പ്രകാശവുമാണ്.” 

കർത്താവായ ക്രിസ്തുനാഥൻ ദൈവമക്കളെ ഭൂമിയുടെ ഉപ്പാകനും ലോകത്തിൻറെ പ്രകാശാമാകാനുമായി ക്ഷണിക്കുകയാണ്.  ഉപ്പിന്റെയും,  പ്രകാശത്തിന്റെയും സവിശേഷതയാവണം ദൈവമക്കൾക്കുണ്ടാകേണ്ടത്. ഭൂമിയിൽ രുചിയായി മാറാനും, ലോകത്തിൽ വെളിച്ചമായി മാറാനും ദൈവം ദാനമായി നൽകിയ ജീവിതം ഉപയോഗപ്പെടുത്തണമെന്ന് സാരം.

പ്രിയമുള്ളവരെ, ദൈനംദിനജീവിതത്തിൽ ഉപ്പിനും, പ്രകാശത്തിനും എത്രത്തോളം പ്രാധാന്യമുണ്ടെന്ന് വളരെ വ്യക്തമായി അറിയാവുന്നവരാണ് നാം ഓരോരുത്തരും.  ക്രിസ്തുനാഥൻ നമ്മുടെ ജീവിതത്തെ, വളരെയധികം സവിശേഷതകൾ അടങ്ങിയ ഉപ്പിനോടും  പ്രകാശത്തോടും താരതമ്യപ്പെടുത്തുകയാണ്. നാം എല്ലാവരും സ്വാദിഷ്ടമായ ഭക്ഷണം ഇഷ്ടപ്പെടുന്നവരാണ്. ദൈനംദിന ജീവിതത്തിൽ നാം കഴിക്കുന്ന ഭക്ഷണ പദാർത്ഥത്തിന് സ്വാദേകുന്ന ഉത്തരവാദിത്വം ഉപ്പിനാണ്. ഉപ്പ് ഭക്ഷണ പദാർത്ഥത്തിലേക്ക് അലിഞ്ഞുചേരുമ്പോൾ സ്വാദേകുന്നതുപോലെ ഭൂമിയിലേക്കും, ഭൂമിയിൽ വസിക്കുന്നവരിലേക്കും  അലിഞ്ഞു ചേർന്ന്  സ്നേഹത്തിന്റെ സ്വാദ് നൽകേണ്ട ഉത്തരവാദിത്വമാണ് നമ്മുടേത്.

പ്രകാശം ഇഷ്ടപ്പെടുന്നവരാണ് നാം ഓരോരുത്തരും. നമ്മുടെ ജീവിതത്തിൽ പ്രകാശത്തിന് വളരെയേറെ പങ്കുണ്ട്. അന്ധത നമ്മുടെ ജീവിതത്തിൽ  വളരെയേറെ ബുദ്ധിമുട്ടുകൾ നൽകുമ്പോൾ പ്രകാശം നന്മകൾ ആസ്വദിക്കാനുള്ള വെളിച്ചമായി നിലകൊള്ളുന്നതുപോലെ നാമുക്ക്, ലോകത്തിനും ലോകത്തിൽ വസിക്കുന്നവർക്കും വെളിച്ചമായി മാറേണ്ട ഉത്തരവാദിത്വമുണ്ട്.

ഉറ കെട്ട  ഉപ്പ് ആരും ഇഷ്ടപ്പെടുന്നില്ല. അത് ഉപയോഗശൂന്യമായി ഒന്നിനുംകൊള്ളാത്ത ഒരു പാഴ്  വസ്തുവായി മാറുന്നതുപോലെയോ, വെളിച്ചം ആർക്കും ഉപകാരപ്രദമാകാതെ പറയുടെ കീഴിൽ വെച്ച വിളക്കിനു തുല്യമാകുന്നതുപോലെയോ നമ്മുടെ ജീവിതം മാറ്റരുത്. നമ്മുടെ ജീവിതം  ഭൂമിയുടെ ഉപ്പും, ലോകത്തിന്റെ പ്രകാശവുമാക്കി മാറ്റുവാനായി നമുക്ക് പരിശ്രമിക്കാം.

സ്നേഹനാഥാ, ഭൂമിയിൽ സ്നേഹമാകുന്ന സ്വാദേകുവാനും,  ലോകത്തിന് നന്മയാകുന്ന വെളിച്ചമാകുവാനുമുള്ള അനുഗ്രഹം ഞങ്ങൾക്ക് ഓരോരുത്തർക്കും നൽകണമെയേന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker