സാമൂഹിക സാഹചര്യങ്ങളിൽ പരിചയമില്ലാത്തവർ ആദ്യമായി കാണുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യമാണിത്. അൽപം കഴിഞ്ഞ് ചോദ്യത്തെ സ്വാംശീകരികുമ്പോൾ നാം നമ്മോട് തന്നെ ചോദിക്കുന്നു “ഞാൻ ആരാണ്” എന്ന്.
നമ്മൾ ആരാണെന്നും നമ്മുടെ ജീവിതത്തിന്റെ അർത്ഥം എന്താണെന്നും വെളിപ്പെടുന്നത് ക്രിസ്തുവിലൂടെ ആണെന്ന് വിശുദ്ധ പൗലോസ് ശ്ലീഹ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽ പറയുന്നു: “ക്രിസ്തുവിനെക്കുറിച്ച് നമ്മൾ കാണുന്നതിനും കേൾക്കുന്നതിലും അറിയുന്നതിനും, നമ്മിൽ പ്രതീക്ഷകൾ ഉണരുന്ന തിനുംമുമ്പുതന്നെ കർത്താവിന് നമ്മുടെമേൽ ഒരു കണ്ണുണ്ടായിരുന്നു; നമ്മുടെ മഹത്വപൂർണ്ണമായ ജീവിതത്തെക്കുറിച്ച് ദൈവത്തിന് ഒരു പ്ലാൻ ഉണ്ടായിരുന്നു.”
സ്വന്തം കൈകളാൽ രചിച്ച സ്വന്തം ആഗ്രഹത്താൽ ആസൂത്രണം ചെയ്ത പ്രൗഢഗംഭീരവും വർണ്ണശബളവുമായ ഒരു വീരസാഹസിക കഥ പോലെ നമ്മുടെ ജീവിതം നമുക്ക് ചുറ്റുമായി ദൈവത്തിന്റെ കലണ്ടറനുസരിച്ച് താളുകൾ മറിയുന്നതുപോലെ സംഭവിക്കുന്നു.
പൂർണ്ണമായി അറിയാൻ വീഡിയോ കാണാം
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group