Kerala

നിങ്ങളുടെ പ്രാര്‍ത്ഥന എനിക്ക് പുതു ജീവന്‍ നല്‍കി; സൂസപാക്യം പിതാവിന്റെ ഹൃദയ സ്പര്‍ശിയായ ഇടയ ലേഖനം

നിങ്ങളുടെ പ്രാര്‍ത്ഥന എനിക്ക് പുതു ജീവന്‍ നല്‍കി; സൂസപാക്യം പിതാവിന്റെ ഹൃദയ സ്പര്‍ശിയായ ഇടയ ലേഖനം

അനിൽ ജോസഫ്‌

തിരുവനന്തപുരം: സഭക്കും സമൂഹത്തിനും വേണ്ടി കാര്യമായിട്ടൊന്നും ചെയ്യാത്ത സാധാരണക്കാരനായ എനിക്ക് വേണ്ടി നിങ്ങള്‍ ഇത്ര സ്നേഹവും കരുതലും താല്‍പര്യവും കാണിച്ചു. സൂസപാക്യം പിതാവിന്റെ ഇടയ ലേഖനത്തിലെ വാക്കുകളാണ്.

മരണത്തിന്റെ ഇരുള്‍ വീണതാഴ്വരയിലൂടെയാണ് ഞാന്‍ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെ ഉളളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല. സങ്കീര്‍ത്തനത്തിലെ വാക്യങ്ങള്‍ ഉദ്ധരിച്ച് തനിക്കുണ്ടായ അനുഭവം തീവ്രതയോടെ വിവരിക്കുകയാണ് സൂസപാക്യം പിതാവ്. ഗുരുതരാവസ്ഥയില്‍, സഹായ മെത്രാന്‍ ഡോ.ക്രിസ്തുദാസും ക്ലിമിസ് പിതാവും രോഗത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥ രഹസ്യമായിട്ടെങ്കിലും വെളിപ്പെടുത്തണമെന്ന് ഡോക്ടര്‍ മാരോട് അഭ്യര്‍ത്ഥിച്ചു. ,വൈദ്യ ശാസ്ത്രത്തിന് ചെയ്യാനുളളതെല്ലാം കൃത്യമായി ചെയ്യുന്നുണ്ട് ഇനി വേണ്ടത് ദൈവീക ഇടപെടല്‍മാത്രം. ഗുരുതരാവസ്ഥയില്‍ രോഗീലേപനം നല്‍കിയ പിതാക്കന്‍മാരുടെ കണ്ണുകള്‍ നിറഞ്ഞാണ് മടങ്ങിയത്’. ക്രിസ്തുദാസ് പിതാവിന്റെ നേതൃത്വത്തില്‍ അതിരൂപതയില്‍ മാത്രമല്ല മറ്റ് രൂപതകളിലേക്കും പ്രാര്‍ത്ഥനാ ശൃംഖല ആരംഭിച്ചതും ഇടയ ലേഖനത്തില്‍ ആര്‍ച്ച് ബിഷപ് നന്ദിയോടെ സ്മരിക്കുന്നുണ്ട്.

തനിക്ക് വേണ്ടി തീവ്രമായി പ്രാര്‍ത്ഥിച്ചത് പോലെ പ്രാര്‍ത്ഥന ആവശ്യമുളളവർക്ക് വേണ്ടിയും നിരന്തരമായി പ്രാര്‍ത്ഥിക്കണമെന്നും ഇടയ ലേഖനത്തില്‍ പിതാവ് ആഹ്വാനം ചെയ്യുന്നുണ്ട്. എന്നെ തന്നെ പൂര്‍ണ്ണമായും നിങ്ങളുടെ വിശുദ്ധീകരണത്തിനായി സമര്‍പ്പിക്കുന്നു, എന്നോട് കാട്ടിയ സ്നേഹത്തിനും താല്‍പര്യത്തിനും കരുതലിനും നന്ദി അര്‍പ്പിക്കുന്നു എന്ന വാകുകളോടെയാണ് ഹൃദയ സ്പര്‍ശിയായ പിതാവിന്റെ ഇടയ ലേഖനം അവസാനിക്കുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker