ഏശ 1:10-17
മത്താ 10:34-11:1
“നിങ്ങളുടെ അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍. നന്മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍. നീതി അന്വേഷിക്കുവിന്‍.”
ദൈവത്തിന്റെ വാക്കുകൾ ശ്രവിച്ച് അകൃത്യങ്ങൾ അവസാനിപ്പിച്ച് നന്മ പ്രവർത്തിക്കാനും, നീതി അന്വേഷിക്കാനും നമ്മെ ഓർമ്മപെടുത്തുകയാണ് ക്രിസ്തു. ജീവിതത്തിൽ നന്മ ചെയ്യാതെയും, നീതി അന്വേഷിക്കാതെയും ദൈവത്തിന് ദഹനബലിയർപ്പിച്ചതു കൊണ്ട് ഒരു നേട്ടവുമില്ല എന്ന് സാരം.
സ്നേഹമുള്ളവരെ, നന്മ ചെയ്യുകയും, നീതി അന്വേഷിക്കുകയും ചെയ്യുമ്പോൾ ദൈവീക അനുഗ്രഹം നമ്മുടെ ജീവിതത്തിൽ നിറഞ്ഞൊഴുകും. കാണപ്പെടുന്ന സഹോദരങ്ങളെ സ്നേഹിക്കാതെ കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധ്യമല്ല. കാണപ്പെടുന്ന സഹോദരങ്ങൾക്ക് നന്മ ചെയ്യാതെ ദൈവത്തിന് ബലിയർപ്പിച്ചിട്ട് കാര്യമില്ല. നീതിയുക്തമായ ജീവിതം നയിക്കാതെ നീതിയുടെ ഉറവിടമായ കർത്താവിൽ ആശ്രയിക്കുക സാധ്യമല്ല.
നമ്മുടെ അഹന്ത മാറ്റി സഹോദരന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുകയും നീതിക്കുവേണ്ടി ജീവിക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ നന്മ പ്രവർത്തിയും, നീതിപരമായ ജീവിതവുമാകണം കർത്താവിന് നൽകുന്ന ബലി. നന്മയും, നീതിയും ബലിയായി മാറുമ്പോൾ ദൈവത്തിന്റെ രക്ഷ നമ്മിലുണ്ടാകും. ആയതിനാൽ, നന്മയിലൂടെയും, നീതിയിലൂടെയും ജീവിക്കാനായി നമുക്ക് പരിശ്രമിക്കാം.
സ്നേഹനാഥ, നന്മതിന്മകൾ തിരിച്ചറിഞ്ഞു നന്മ മാത്രം ജീവിതത്തിൽ സ്വീകരിക്കാനും നീതിയിലൂടെ ജീവിക്കാനായും നമ്മെ അനുഗ്രഹിക്കണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.