ഫാ.ആഷ്‌ലിൻ ജോസ്
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ദേശീയ പരീക്ഷ ജയിച്ചാല്‍ തുടര്‍ പഠനം സ്കോളർഷിപ്പോടെ നടത്താം. നാഷണല്‍ കൗൺസിൽ ഫോര്‍ എഡ്യൂക്കേഷന്‍ ആൻഡ് റിസേർച്ച് (NCERT) ആണ് പരീക്ഷ നടത്തുന്നത്. മുൻപ് എട്ടാം ക്‌ളാസ്സുകാർക്ക് പങ്കെടുക്കാമായിരുന്ന ഈ പരീക്ഷ 2012 മുതല്‍ പത്താം ക്‌ളാസ്സുകാർക്ക് മാത്രം പങ്കെടുക്കാവുന്ന രണ്ട് സ്റ്റേജുകളാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.
പരീക്ഷാ രീതി
സ്റ്റേജ് 1, സ്റ്റേജ് 2 എന്നിങ്ങനെ രണ്ട് തരമുണ്ട്. സ്റ്റേജ് 1-ന്റെ നടത്തിപ്പ് ചുമതല അതാത് സംസ്ഥാനത്തിനും, സ്റ്റേജ് 2-ന്റെ നടത്തിപ്പ് NCERT ക്കുമാണ്. സംസ്ഥാനത്ത് പത്താം ക്ലാസില്‍ പഠിക്കുന്ന ആർക്കും സ്റ്റേജ് 1-ന് അപേക്ഷിക്കാന്‍ അർഹതയുണ്ട്. സ്റ്റേജ് 1 വിജയിച്ചവർക്കാണ് സ്റ്റേജ് 2-ന് അപേക്ഷിക്കുവാന്‍ കഴിയുക.
മെന്റല്‍ എബിലിറ്റി ടെസ്റ്റ് (MAT), ലാംഗ്വേജ് ടെസ്റ്റ് (LT) English & Hindi, സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (SAT) എന്നിങ്ങനെ മൂന്ന് ടെസ്റ്റുകളാണുള്ളത്. MAT, LT എന്നിവക്ക് 50 മാർക്കിന്റേയും SAT ന് 100 മാർക്കിന്റേയും ചോദ്യങ്ങളാണുണ്ടാവുക. സ്റ്റേജ് 2-ന് 1/3 എന്ന കണക്കില്‍ നെഗറ്റീവ് മാർക്കുണ്ടാകും. MAT, LT എന്നിവക്ക് 45 മിനിട്ട് സമയം വീതവും, SAT ന് 90 മിനിട്ട് സമയവുമാണുണ്ടാവുക.
MAT-ല്‍ സ്വന്തമായി ചിന്തിക്കുവാനും, വിശകലനം ചെയ്യുവാനും, വകതിരിക്കുവാനും ക്രമം മനസ്സിലാക്കുവാനും, ഗ്രാഫ്-ഡയഗ്രം എന്നിവ കണ്ടാല്‍ കാര്യം ഗ്രഹിക്കുവാനും, പ്രതിസന്ധികൾക്ക് പരിഹാരം കാണുവാനുള്ള കഴിവുകൾ അളക്കുവാനുള്ള ചോദ്യങ്ങളാണുണ്ടാവുക. ചിത്രങ്ങളുള്ള ചോദ്യങ്ങളുമുണ്ടാവും (Non Verbal). ചോദ്യങ്ങളുമായി പരിചയപ്പെടുവാനുള്ള പുസ്തകങ്ങള്‍ ലഭ്യമാണ്. ഈ പരിചയം തുടർന്ന് അഭിമുഖീകരിക്കേണ്ട മത്സര പരീക്ഷകൾക്ക് മുതൽക്കൂട്ടാവുകയും ചെയ്യും.
SAT-ല്‍ ക്ലാസ്സില്‍ പഠിപ്പിക്കുന്ന വിഷയങ്ങളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. ഓർമ്മ ശക്തിയളക്കുന്ന തരം ചോദ്യങ്ങളല്ല, മറിച്ച് പഠിച്ചവ സ്വന്തമായി പ്രയോഗിക്കുന്ന പാടവം കണ്ടെത്തുന്ന ചോദ്യങ്ങളായിരിക്കുമുള്ളത്.
LT-ല്‍ പരീക്ഷക്ക് പാസായാല്‍ മതിയാകും. ഇതിന്റെ മാർക്ക് ഫൈനല്‍ മാർക്കിന്റെ കൂടെ കൂട്ടത്തില്ല.
തുടർന്ന് അഭിമുഖവുമുണ്ടാകും. ചോദ്യങ്ങളുടെ മാതൃക NCERT യുടെ വെബസൈറ്റിലുണ്ട്. പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലുള്ളതായിരിക്കും.
സ്കോളർഷിപ്പ്
11,12 ക്ലാസുകളില്‍ പ്രതിമാസം 1250 രൂപ വീതവും; ബിരുദ, ബിരുദാനന്തര ക്ലാസുകളില്‍ പ്രതിമാസം 2000 രൂപ വീതവുമാണ് ഇപ്പോഴത്തെ സ്കോളർഷിപ്പ് തുക. ആകെയുള്ള 1000 സ്കോളർഷിപ്പുകളില്‍. 15 ശതമാനം പട്ടികജാതിക്കാർക്കും 7.5 ശതമാനം പട്ടിക വർഗ്ഗക്കാർക്കും 3 ശതമാനം ഭിന്നശേഷിയുള്ളവർക്കുമായി സംവരണം ചെയ്തിട്ടുണ്ട്.
മാർക്ക്
പൊതു വിഭാഗത്തിൽ പെട്ടവർക്ക് 40 ശതമാനവും പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷിയുള്ളവർക്ക് 32 ശതമാനവുമാണ് മിനിമം മാർക്ക് വേണ്ടത്.
അപേക്ഷ
സാധാരണ ഗതിയില്‍ ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് സ്റ്റേജ 1-ന് അപേക്ഷ ക്ഷണിക്കാറുള്ളത്. നവംബറില്‍ പരീക്ഷ നടക്കും. പ്രത്യേക അറിയിപ്പുകളൊന്നും വന്നില്ലായെങ്കില്‍ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് സ്റ്റേജ് 2 നടക്കുക.
എവിടെ ബന്ധപ്പെടണം
ഓരോ സംസ്ഥാനത്തേയും ലെയ്സണ്‍ ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സകൂള്‍ പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയാണ് അപേക്ഷിക്കേണ്ടത്.
വിലാസം
Research Officer
SCERT, Vidya Bhavan
Pojappura, Thiruvananthapuram – 695012
Phone: 0471-2341883 / 2340323
Email: scertkerala@gmail.com
Website: http://www.scert.kerala.gov.in
സ്വന്തം ലേഖകന്‍ പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല് സാങ്കേതിക വിദ്യയുടെയും നിര്മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില് കൂടിക്കാഴ്ച നടത്തി.…
This website uses cookies.