നാഗ്പൂര്‍ അതിരൂപതയ്ക്ക് പുതിയ ഇടയൻ ബിഷപ്പ് ഏലിയാസ് ജോസഫ് ഗൊണ്‍സാള്‍വസ്
നാഗ്പൂര്‍ അതിരൂപതയ്ക്ക് പുതിയ ഇടയൻ ബിഷപ്പ് ഏലിയാസ് ജോസഫ് ഗൊണ്‍സാള്‍വസ്
ഫാ. വില്യം നെല്ലിക്കല്‍
വത്തിക്കാൻസിറ്റി: മഹാരാഷ്ട്രയിലെ അമരാവതി രൂപതയുടെ മെത്രാനായി സേവനം ചെയ്തിരുന്ന ബിഷപ്പ് ഏലിയാസ് ജോസഫ് ഗൊണ്‍സാള്‍വസിനെ ഫ്രാന്‍സിസ് പാപ്പാ നാഗ്പൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഡിസംബര്‍ 3-Ɔο തിയതി തിങ്കളാഴ്ച നിയമിച്ചു.
നാഗ്പൂരിന്‍റെ മുന്‍മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് അബ്രാഹം വിരുതകുളങ്ങര 2018 ഏപ്രില്‍ 18-ന് അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേയ്ക്കാണ് പുതിയ നിയമനം. അതിരൂപതയുടെ കീഴ്-രൂപതയായ (suffragan Diocese) അമരാവതിയുടെ മെത്രാനായിരുന്നു, ബിഷപ്പ് ഏലിയാസ് ഗൊണ്‍സാല്‍വസ്.
ആര്‍ച്ചുബിഷപ്പ് വിരുതകുളങ്ങരയ്ക്ക് ശേഷം അതിരൂപതയുടെ സാരഥ്യം, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ എന്ന പദവിയില്‍ വികാരി ജനറല്‍, മോണ്‍. ജെറോം പിന്‍റോയില്‍ നിർവഹിച്ചു വരികയായിരുന്നു.
47 വയസ്സുകാരനായ ബിഷപ്പ് ഏലിയാസ് ഗൊണ്‍സാള്‍വസ് മുംബൈ അതിരൂപതാംഗവും മഹാരാഷ്ട്ര സ്വദേശിയുമാണ്. മുംബൈ അതിരൂപതാംഗമായി 1999-ല്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന്, മുംബൈ അതിരൂപതയുടെ അജപാലനശുശ്രൂഷയില്‍ വ്യാപൃതനായിരിക്കവെയാണ് 2012-ല്‍ അദ്ദേഹത്തെ അമരാവതിയുടെ മെത്രാനായി ബെനഡിക്ട് 16-Ɔമന്‍ പാപ്പാ നിയോഗിച്ചത്.