Kerala

നാഗമ്പടം വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് തീർത്ഥാടന കേന്ദ്രത്തിൽ തിരുനാളിന് തുടക്കമായി

ഏപ്രിൽ 23-ന് ആരംഭിച്ച തിരുനാൾ മെയ് 5-ന് സമാപിക്കും

ഫാ.ഫെലിക്സ് പുറത്തെപ്പറമ്പിൽ

കോട്ടയം: വിജയപുരം രൂപതയുടെ കോട്ടയത്തെ നാഗമ്പടം വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അന്തോണീസിന്റെ നൊവേന തിരുനാളിന് തുടക്കമായി. തിരുനാളിന്റെ ആദ്യദിനമായ ഏപ്രിൽ 23-ന് വിജയപുരം രൂപതാ മെത്രാൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ പിതാവ് കൊടിയേറ്റ് കർമ്മം നിർവഹിച്ചു കൊണ്ടാണ് തിരുനാളിന് തുടക്കം കുറിച്ചത്. ഏപ്രിൽ 23-ന് ആരംഭിച്ച തിരുനാൾ മെയ് 5-ന് സമാപിക്കും.

വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് തീർത്ഥാടന തിരുനാളിനോടനുബന്ധിച്ച് 24 മുതൽ 29 തിങ്കൾ വരെ എല്ലാദിവസവും രാവിലെ 09.15-ന് ജപമാല പ്രാർത്ഥനയും, തുടർന്ന് ദിവ്യബലി, നൊവേന, ആരാധന എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരങ്ങളിൽ 04.15-ന് ജപമാല പ്രാർത്ഥനയും, തുടർന്ന് ദിവ്യബലി, നൊവേന, ആരാധനയും ക്രമീകരിച്ചിട്ടുണ്ട്.

ഏപ്രിൽ 30-ന് രാവിലെ 05.15-ന് ജപമാല പ്രാർത്ഥനയും, തുടർന്ന് 06.00, 08.00, 10.00, 12.00, 02.00, 05.00 എന്നീ സമയങ്ങളിൽ ദിവ്യബലികളും ക്രമീകരിച്ചിരിക്കുന്നു.

തുടർന്ന്, മെയ് 1 മുതൽ മെയ് 4 വരെ എല്ലാദിവസവും രാവിലെ 09.15-ന് ജപമാല പ്രാർത്ഥനയും, തുടർന്ന് ദിവ്യബലി, നൊവേന, ആരാധന എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരങ്ങളിൽ 04.15-ന് ജപമാല പ്രാർത്ഥനയും, തുടർന്ന് ദിവ്യബലി, നൊവേന, ആരാധനയും ഉണ്ടാകും. മെയ് 4-ന് വികാരി ജനറൽ മോൺ.ജസ്റ്റിൻ മഠത്തിപ്പറമ്പിൽ മുഖ്യകാർമ്മികനാകുന്ന സമൂഹദിവ്യബലിയും തുടർന്ന് പട്ടണ പ്രദിക്ഷിണവും.

തിരുനാൾ ദിനമായ മെയ് 5-ന് 12.30-ന് വാഹനം വെഞ്ചെരിപ്പ് ക്രമീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 02.00 മണിക്ക് ജപമാല പ്രാർത്ഥനയും, തുടർന്ന് 03.00 മണിക്ക് അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ പിതാവ് നേതൃത്വം നൽകുന്ന ആഘോഷപൂർവ്വമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിയും. അതിനുശേഷം നൊവേന, സൗഖ്യശുശ്രൂഷ, ദിവ്യകാരുണ്യപ്രദിക്ഷിണം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker