Vatican

നവീകരിച്ച “മതബോധന ഡയറക്ടറി” പ്രകാശനം ചെയ്തു

വിശുദ്ധ തുറീബിയോയുടെ അനുസ്മരണ ദിനമായ മാര്‍ച്ച് 23-നാണ് ഫ്രാന്‍സിസ് പാപ്പാ സഭയുടെ പുതിയ മതബോധന ഡയറക്ടറിക്ക് അംഗീകാരം നല്കിയത്...

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: 1971-ലും, 1997-ലും സഭ പ്രസിദ്ധീകരിച്ചിട്ടുള്ള പൊതുവായ മതബോധന ഡയറക്ടറികളുടെ നവീകരിച്ചതും, കാലികവുമായ “മതബോധന ഡയറക്ടറി” പ്രകാശനം ചെയ്തു. കൂട്ടായ്മയുടെ സംസ്കാരവുമായി (culture of encounter) സുവിശേഷത്തെ കാലികമായി കൂട്ടിയണക്കുന്നതാണ് പുതിയ മതബോധന ഡയറക്ടറി (New Directory for Catechesis). നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് ജൂണ്‍ 25-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാന്റെ പ്രസ്സ് ഓഫിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍വച്ച് പ്രകാശനം ചെയ്തത്.

നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ (Pontifical council for New Evangelizion) കൗണ്‍സിലിന്‍റെ പ്രസിഡന്റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേല പ്രകാശന കര്‍മ്മത്തിലും, ഗ്രന്ഥവിശകലന പരിപാടിയിലും അദ്ധ്യക്ഷനായിരുന്നു. 2020 മാര്‍ച്ചില്‍ ഫ്രാന്‍സിസ് പാപ്പാ നൽകിയ അംഗീകാരത്തോടെയാണ് ഇത് പ്രകാശനംചെയ്യുന്നതെന്നും, മതബോധനത്തിനും സുവിശേഷവത്ക്കരണത്തിനും ശക്തമായ പ്രചോദനംനല്കിക്കൊണ്ട് 16-Ɔο നൂറ്റാണ്ടില്‍ ജീവിച്ച മോഗ്രൊവെയിലെ വിശുദ്ധ തുറീബിയോയുടെ അനുസ്മരണ ദിനമായ മാര്‍ച്ച് 23-നാണ് ഫ്രാന്‍സിസ് പാപ്പാ സഭയുടെ പുതിയ മതബോധന ഡയറക്ടറിക്ക് അംഗീകാരം നല്കിയതെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേല പറഞ്ഞു.

ആദ്യമായി, മതപരിവര്‍ത്തനമല്ല “സാക്ഷ്യ”മാണ് സഭയെ ബലപ്പെടുത്തേണ്ടത്; രണ്ടാമതായി, ക്രിസ്തു കാട്ടിയ കാരുണ്യമാണ് വിശ്വാസപ്രഘോഷണത്തെ വിശ്വാസ്യ യോഗ്യമാക്കേണ്ടത്; മൂന്നാമതായി, വിശ്വാസരൂപീകരണത്തിന്റെ സംവാദശൈലി സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയുമായിരിക്കും, അത് ലോകത്തെ സമാധാനത്തിലേയ്ക്കു നയിക്കുമെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേല വിശദീകരിച്ചു.

ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളില്‍ ഉടനെ ലഭ്യമാകുന്ന മതബോധന ഡയറക്ടറിക്ക് ആകെ 300 പേജുകളുണ്ട്. 3 ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഗ്രന്ഥത്തിന് ആകെ 12 അദ്ധ്യായങ്ങളുമുണ്ട്. സാക്ഷ്യം (testimony), കാരുണ്യം (mercy), സംവാദം (Dialogue) എന്നീ മൂന്നു അടിസ്ഥാന ഘടകങ്ങളാണ് (basic 3 principles) നവമായ വിശ്വാസരൂപീകരണത്തിന് ആധാരമാകേണ്ടതെന്ന പ്രവര്‍ത്തന രീതിയിലാണ് (Methodology) ഗ്രന്ഥം പുരോഗമിക്കുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker