നവവൈദീകൻ ഫാ.ജോൺസൺ മുത്തപ്പൻ നിത്യതയിലേയ്ക്ക് യാത്രയായി
കൊറോണാക്കാലത്ത് 2020 ജൂൺ 18-ന് ആർച്ച്ബിഷപ്പ് ഡോ.സൂസപാക്യത്തിൽ നിന്നായിരുന്നു പൗരോഹിത്യം സ്വീകരിച്ചത്...
അനിൽ ജോസഫ്
തിരുവനന്തപുരം: തിരുവനതപുരം ലത്തീൻ അതിരൂപതയിലെ നവവൈദീകനും പാളയം കത്തീഡ്രൽ സഹവികാരിയുമായ ഫാ.ജോൺസൺ മുത്തപ്പൻ നിര്യാതനായി, 31 വയസായിരുന്നു. രാവിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു, ഇപ്പോൾ ജൂബിലി ഹോസ്പിറ്റലിലാണ്. മൃതസംസ്ക്കാര വിവരം തീരുമാനിച്ചിട്ടില്ല.
പരുത്തിയൂർ വി.മേരി മഗ്ദലേന ഇടവകാംഗമായ ഫാ.ജോൺസൺ കൊറോണാക്കാലത്ത് 2020 ജൂൺ 18-ന് IVDei സഭാംഗമായ സഹോദരൻ ഫാ.ജോയി മുത്തപ്പനോടൊപ്പം ആർച്ച്ബിഷപ്പ് ഡോ.സൂസപാക്യത്തിൽ നിന്നായിരുന്നു പൗരോഹിത്യം സ്വീകരിച്ചത്.
ഗുസ്തിയിൽ സ്റ്റേറ്റ് ചാമ്പ്യനായിരുന്ന ഫാ.ജോൺസന്റെ വൈദീകജീവിതത്തിലേക്കുള്ള പ്രവേശനത്തെ പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും, ഗുസ്തിയുടെ ഗോദയിൽ നിന്ന് വൈദീക ജീവിതത്തിലേയ്ക്ക് പ്രവേശിച്ച് എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട ഫാ.ജോൺസൺ കാത്തലിക്ക് വോക്‌സിന് നൽകിയ ആഭിമുഖത്തിൽ പറഞ്ഞതിങ്ങനെയാണ്: ‘നല്ല ഇടയൻ ആടുകൾക്ക് വേണ്ടി ജീവൻ അർപ്പിക്കുന്നു’ ഈ ആപ്തവാക്യം ജീവിക്കുവാൻ പരിശ്രമിക്കുകയാണ് ലക്‌ഷ്യം.
പരുത്തിയൂർ മേരി മഗ്ദലേന ഇടവകാംഗങ്ങളായ മുത്തപ്പൻ-മെറ്റിൽഡ ദമ്പതികളുടെ എട്ടുമക്കളിൽ ഏഴാമനാണ് ഫാ.ജോൺസൺ മുത്തപ്പൻ.
ഫാ.ജോൺസൺ മുത്തപ്പന്റെ ഓർമ്മയിൽ
സംസ്ക്കാര തിരുക്കർമ്മങ്ങൾ തത്സമയം
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group