Categories: Public Opinion

നമ്മുടെ ഇടയിലെ Homo Sacerകളെയാണോ നാം തിരഞ്ഞുപിടിച്ച് കല്ലെറിയുന്നത്…

നമ്മുടെ ഇടയിലെ Homo Sacerകളെയാണോ നാം തിരഞ്ഞുപിടിച്ച് കല്ലെറിയുന്നത്...

മാര്‍ട്ടിന്‍ ആന്റണി

Homo Sacer അഥവാ Sacred Man എന്ന സങ്കല്‍പ്പത്തെ കുറിച്ച് റോമന്‍ എഴുത്തുക്കാരനായ Sextus Pompeius Festus ന്‍റെ De Verborum Significatu Quae Supersunt Cum Pauli Epitome എന്ന പുസ്തകത്തില്‍ രസകരമായ ഒരു കാര്യം പറയുന്നുണ്ട്. ലത്തിന്‍ ആയതുകൊണ്ട് അതിന്റെ ഒരു ഏകദേശ പരിഭാഷ ഞാനിവിടെ കുറിക്കാം. “ഏതെങ്കിലും കുറ്റകൃത്യങ്ങളുടെ പേരില്‍ ജനങ്ങളാല്‍ വിധിക്കപ്പെടുന്നവനാണ് Homo Sacer. ഈ മനുഷ്യനെ ദേവന്മാര്‍ക്ക് ബലിയായി അര്‍പ്പിക്കാന്‍ പാടില്ല. പക്ഷെ, ഇവനെ ആര്‍ക്കു വേണമെങ്കിലും കൊല്ലാം.ഇവനെ കൊല്ലുന്നവനെ നിയമം ഒരു കൊലപാതകിയായി കാണില്ല. അതുകൊണ്ടാണ് മോശവും അശുദ്ധവുമായ ഒരുവനെ Sacer എന്നു വിളിക്കുന്നത്‌.”

Sacred എന്ന സങ്കല്‍പ്പത്തിലെ വൈരുദ്ധത്മകതയാണിത്‌. നമ്മള്‍ വിശുദ്ധമെന്നു കരുതുന്നിടങ്ങളിലാണ് ഹിംസ അതിന്‍റെ എല്ലാ ഭാവങ്ങളും പുറത്തെടുക്കുന്നതെന്ന René Girard ന്‍റെ വാക്കുകള്‍ ഈ സമയം ഓര്‍ക്കുകയാണ്.

ഇനി, ഒരു പച്ചമനുഷ്യന്‍ എന്ന നിലയില്‍ ഈ സങ്കല്‍പ്പത്തെ ഒന്നു മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. നമ്മള്‍ പരിശുദ്ധം, ദിവ്യം, പാവനം എന്നു വിളിക്കുന്ന പലര്‍ക്കും ഇരുളിന്‍റെ ചില തലങ്ങള്‍ കൂടിയുണ്ട്. പൌലോസപ്പോസ്തലന്‍ പറയുന്ന “മുള്ളുകള്‍” ആയിരിക്കാം നമ്മിലെ ഈ ഇരുളുകള്‍. നമ്മിലെ ഇരുളുകള്‍ പ്രകാശത്തെ മറികടന്നാല്‍ ആ നിമിഷം മുതല്‍ നമ്മളും റോമാക്കാരുടെ സങ്കല്‍പ്പത്തിലെ Homo Sacer കള്‍ ആയി മാറും.

പുരാതന റോമക്കാര്‍ Homo Sacerകളെ കളരികളിലും കളിഇടങ്ങളിലും കൊണ്ടുപോയി കല്ലെറിഞ്ഞും പീഡിപ്പിച്ചുമെലാം കൊന്നതുപോലെ നമ്മുടെ ഇടയിലെ Homo Sacerകളെ തിരഞ്ഞുപിടിച്ച് നമ്മളും ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യ്ന്നവരാണ് അന്നും ഇന്നും ഹീറോകള്‍. പക്ഷെ, അതിനു മുന്‍പ് നമ്മള്‍ ആരെയെങ്കിലും ഒരാളെ Homo Sacer ആയിട്ടു വിധിയെഴുത്തണം. ജനങ്ങള്‍ വിധിക്കുന്നവനാണ് Homo Sacer. നിയമം വിധിക്കുന്നവനല്ല. നിയമത്തിനെ ആര്‍ക്കു വേണം അല്ലെ?

“അപ്പോള്‍ അവര്‍ അവനെ എറിയാന്‍ കല്ലുകളെടുത്തു.” (യോഹന്നാന്‍ 8:59)

Original Version from De Verborum Significatu Quae Supersunt cum Pauli Epitome
At homo sacer is est, quem populus iudicavit ob maleficium; neque fas est eum immolari, sed, qui occidit, parricidi non damnatur; nam lege tribunicia prima cavetur, „si quis eum, qui eo plebei scito sacer sit, occiderit, parricidia. ne sit.“ Ex quo quivis homo malus atque inprobus sacer appellari solet.

vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

6 hours ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago