
നമുക്ക് നഷ്ടപ്പെട്ടത് വി. മിഖായേലിനെ പോലെ ഭൂമിയിലെ ഒരു കാവൽ രൂപം
എല്ലാവർക്കും പ്രിയപ്പെട്ടവനായിക്കൊണ്ട് ക്രിസ്തുവിനെ മുത്തിക്കാണിച്ചു കൊടുക്കാൻ അദ്ദേഹം തയ്യാറായില്ല...
റവ.ഡോ.വി.പി. ജോസഫ് വലിയവീട്ടിൽ
ബെനഡിക്ട് പാപ്പയെ അനുസ്മരിക്കുമ്പോൾ, “യേശു ഏക രക്ഷകൻ” എന്ന വിശ്വാസ സത്യത്തിൽ വെള്ളം ചേർത്തു വിളമ്പാൻ സഭാ ചിന്തകരിൽ പലരും വ്യഗ്രതകൊണ്ട സമയങ്ങളില്ലാം തിരുസഭയ്ക്ക് മുഖം നോക്കാൻ പറ്റിയ “സ്നേഹത്തിൽ സത്യത്തിന്റെ മുഖക്കണ്ണാടി” ആയിരുന്നു ബെനഡിക്ട് പതിനാറാമൻ പാപ്പ. ഇടയന്മാർക്ക് ആടിന്റെ മണമുണ്ടാകണമെന്ന് സഭ കൂടെക്കൂടെ അനുസ്മരിപ്പിക്കുമ്പോഴും അവരിൽ പലർക്കും വിരമിക്കുംവരെ ലൈബ്രറിയുടെ മണമാണുണ്ടാകുന്നതെന്ന സത്യം തിരിച്ചറിയാതെ തന്നെ വിരമിച്ചവരും വിരളമല്ല. ജർമ്മൻകാരനായിരുന്ന ബനഡിക്ട് പാപ്പ, അദ്ദേഹം അപ്പോസ്തലിക ശുശ്രൂഷയിൽ ഉണ്ടായിരുന്ന കാലത്ത് തന്നെ, വിവാഹമോചനം പ്രഖ്യാപിച്ചും അല്ലാതെയും ലിംവിംഗ് ടുഗദർ ആയി ജീവിക്കുന്നവർക്ക്, “പരി. കുർബ്ബാന എഴുന്നുള്ളിച്ച് കൊടുക്കുന്നതിനുവേണ്ടി ജർമ്മൻ മെത്രാൻന്മാരിൽ ചിലരും ചില അച്ചന്മാരും ശാഠ്യം പിടിച്ചപ്പോഴും, സുവിശേഷത്തിന്റെ ചൈതന്യത്തെ സംരക്ഷിച്ചുകൊണ്ട് അതിന്റെ വിശുദ്ധിയോടുകൂടി തിരുസഭയ്ക്കു കാവൽ നിന്നു സംരക്ഷിക്കാൻ കഴിഞ്ഞത് ബെനഡിക്ട് പാപ്പ ദൈവത്തോടും സഭയോടും കാണിച്ച വിശ്വസ്തതയ്ക്ക് ഉദാഹരണമാണ്. പിന്നീട് സഭയിൽ കാരുണ്യ വർഷമൊക്കെ പ്രഖ്യാപിക്കപ്പെട്ട കാലത്ത് അതിന്റെ മറവിൽ “ഗെ സെക്സിന്” ലൈസൻസ് നൽകും വിധം അവരുടെ മാര്യേജ് വരെ ബ്ലെസ് ചെയ്യുന്ന ഒരു സാഹചര്യം ജർമ്മൻ സഭയിൽ തന്നെ ഉണ്ടായി എന്നതും ഇത്തരുണത്തിൽ ഓർക്കണം.
ആധുനിക സോദോം ഗൊമോറ സൃഷ്ടിക്കുന്ന അപമാനവികരണത്തിന് എതിരെ അന്നുതിരുസഭ ഒരു വാക്കുപോലും ഉച്ചരിച്ചില്ല എന്നുള്ളതിന് ഭാവിയിൽ സഭയ്ക്ക് വലിയ വിലകൊടുക്കേണ്ടിവന്നേക്കും. ഇങ്ങനെയുള്ള എല്ലാ സാഹചര്യങ്ങളിലും കൃത്യമായ ദിശാബോധം കൊടുക്കാനും ഇച്ഛാശക്തിയോടുകൂടി തന്നിൽ ഏൽപ്പിച്ചിരിക്കുന്ന ഇടയശ്രേഷ്ഠന്റെ അംശവടിയുടെ അധികാരത്തിൻ കീഴിൽ “സ്നേഹത്തിൽ സത്യത്തിന് സാക്ഷ്യം വഹിക്കാൻ” കഴിഞ്ഞതാണ് ബനഡിക്ട് പാപ്പയുടെ വിശുദ്ധിയുടെ ഏറ്റവും വലിയ നക്ഷത്രശോഭ. ഈ സാഹചര്യ ത്തിലാണ് ഇനി ഇങ്ങനെയൊരു ആളെ കിട്ടണമെങ്കിൽ സഭ എത്രകാലം കാത്തിരിക്കേണ്ടിവരുമെന്നൊക്കെ ഇപ്പോൾത്തന്നെ സഭയോട് പ്രതിബദ്ധതയുള്ളവർ ചിന്തിക്കുകയും ആകുലപ്പെടുകയും ചെയ്യാൻ തുടങ്ങിയിരിക്കുന്നത്.
എല്ലാവർക്കും പ്രിയപ്പെട്ടവനായിക്കൊണ്ട് ക്രിസ്തുവിനെ മുത്തിക്കാണിച്ചു കൊടുക്കാൻ അദ്ദേഹം തയ്യാറായില്ല എന്നുള്ളതാണ് അദ്ദേഹത്തെ ചിലർ യാഥാസ്ഥിതികൻ എന്നു വിളിക്കുന്നതിന് കാരണമെന്ന് ഞാൻ കരുതുന്നു. എല്ലാവർക്കും പ്രിയപ്പെട്ടവനായി തീരുക എന്നുള്ളത് സുവിശേഷ ഭാഷയിൽ ഒരു പ്രലോഭനമാണെന്ന് തിരിച്ചറിയാനുള്ള വിവേചനം സഭയ്ക്ക് ഒരു കാലത്തും നഷ്ടപ്പെട്ടുകൂടാ എന്ന് പോപ്പ് ബെനഡിക്ട് നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.
ക്രിസ്തു രഹസ്യത്തോടും ക്രിസ്തു രഹസ്വത്തിന്റെ കൈമാറ്റത്തോടും, ജീവിതം കൊണ്ടും വാക്കുകൊണ്ടും നൂറുശതമാനം കൂറുപുലർത്തിക്കൊണ്ട്, തന്റെ കാലത്തിന് പ്രിയപ്പെട്ടവനായി മാറാൻ സാധിക്കുന്നവർക്ക് അതിന്റെ സാഹസവും തിരിച്ചറിയാൻ കഴിയും. പിന്നെ നിന്റെ മുമ്പിലുള്ള തിര ഞെഞ്ഞെടുപ്പ് ക്രിസ്തു വചനങ്ങളെ വഴിയിൽ അറിയാതെ എന്നവണ്ണം ഉപേക്ഷിക്കുക തന്നെയാണ്. അവിടെയാണ് ബെനഡിക്ട് പാപ്പയുടെ ഐതിഹാസികമായ ധീരതയുടെ വിജയം. യാഥാസ്ഥിതി കനായി മുദ്രകുത്തപ്പെടുമ്പോഴും, കൂടെ നടന്നവർ പിന്നീട് സഹയാത്രികർ അല്ലാതായി മാറുമ്പോഴും, തന്നെ ഏൽപ്പിച്ച ജോലി അത് ഏൽപിക്കപ്പെട്ട കാലത്തോളം കരുത്തുള്ള വിശ്വസ്തതയോടെ പൂർത്തിയാക്കിയപ്പോഴും, “കാലം ചെയ്യാതെ നിൽക്കുന്ന ബെനഡിക്ട് പാപ്പയുടെ ചൈതന്യം” ഇനിയും സഭയെ ഭരിക്കുകതന്നെ ചെയ്യും.
അമ്മ മാതാവേ ദൈവമാതാവേ എൻറെ സങ്കടങ്ങളും വിഷമങ്ങളും എൻറെ നെഞ്ചിൽ നീറി നീറി വേദനയോടെ നിൽക്കുന്നു മാറ്റി തരണമേ. ഒരു സന്തോഷവാർത്ത കേൾക്കാൻ ഇട വരുത്തണം എൻറെ മാതാവേ ദൈവമാതാവേ🛐 ദൈവമാതാവേ എൻറെ ഭാര്യയുടെ സ്വർണം മുഴുവനും ബാങ്കിലാണ് അത് എടുത്തു തരാൻ ഒരു വഴി കാണിച്ചു തരണം🛐 ദൈവമാതാവേ വർഷങ്ങളായി ഞങ്ങൾക്ക് ഒരു കിണർ ഇല്ല കുടിവെള്ളം എടുക്കാൻ വേണ്ടി തൊട്ടപ്പുറത്തുള്ള വീട്ടിലെ കിണറിനെ ആശ്രയിക്കുന്നു ഞങ്ങൾക്ക് സ്വന്തമായി ങ്ങളുടെ വീട്ടിൽ വെള്ളം നൽകാൻ അങ്ങ് കനിയേണമേ🛐 അച്ഛനും അമ്മയും ഞാനും എൻറെ വൈഫും അനിയനും വൈഫും കുട്ടികളുമൊക്കെ ഒരു ചെറിയ കുഞ്ഞു വീട്ടിലാണ് ഇപ്പോൾ താമസം വേറെ ഒരു വീട് വെക്കാൻ ഞാൻ ആഗ്രഹിക്കുന്നു മാതാവേ എനിക്ക് അത് സാധിച്ചു തരണമേ🛐 എൻറെ മാതാവേ ആറ്റുനോറ്റ് ഒരു ജോലി കിട്ടി കുവൈറ്റിലാണ് ഇപ്പോൾ ഹൗസ് ഡ്രൈവർ ആണ് എൻറെ ജോലിക്ക് ഒരു തടസ്സങ്ങളോ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാകരുത് ദൈവമാതാവേ കടങ്ങളും പ്രാരാബ്ധങ്ങളും ആണ് വീട്ടിൽ ജോലി നഷ്ടപ്പെടുത്തരുത്.