Kerala

“ദ റിബൽ” പ്രകാശനം ആലപ്പുഴ രൂപതാ അധ്യക്ഷൻ ഡോ. ജെയിംസ് ആനാപറമ്പിൽ നിർവഹിച്ചു

ഫാ.സേവ്യർ കുടിയാംശ്ശേരി എഴുതിയ "ദ റിബൽ"..

ജോസ്‌ മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ രൂപതാ മീഡിയ കമ്മീഷൻ ഡയറക്ടറും, റേഡിയോ നെയ്തലിന്റെ സാരിഥിയുമായ ഫാ.സേവ്യർ കുടിയാംശ്ശേരി എഴുതിയ “ദ റിബൽ” എന്ന പുസ്തകത്തിന്റെ പ്രകാശനം ആലപ്പുഴ രൂപതാ അധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ നിർവ്വഹിച്ചു. ആദ്യ പ്രതി എവ്‌ലിൻ ഡിസൂസ ഏറ്റുവാങ്ങി.

ആലപ്പുഴ ജില്ലാ കളക്റ്റർ എ.അലക്സാണ്ടര്‍ ഐ.എ.എസ്. ഉത്ഘാടനം ചെയ്ത പരിപാടിയിൽ ഷാർബിൻ സന്ത്യാവ് സ്വാഗതം ആശംസിച്ചു, പി.ജെ. ജെ.ആന്റണി പുസ്തകം സദസ്സിന് പരിചയപ്പെടുത്തി.

പുസ്തക ‘പ്രകാശനം’ എന്നാൽ അമ്മയുടെ ഉദരത്തിൽ നിന്നും പ്രകാശത്തിലേക്കുള്ള വരവാണെന്നും, ദി റിബലിലൂടെ സേവ്യറെന്ന വൈദികന്റെ മാതൃഭാവം വെളിപ്പെട്ട നിമിഷങ്ങളാണ് ഇതെന്നും, വാക്ക് അഗ്നിയാണ് വാക്കിന്റെ ആരംഭം നാദമാണ്, നാദത്തിന്റെ മുഴക്കമാണ് ‘വാക്ക്’, ഇത്‌ തന്നെയാണു ഭാരത ദർശനവുമെന്നും പിതാവ്‌ പറഞ്ഞു.

സൂര്യ പ്രകാശം പ്രിസത്തിലൂടെ കടന്ന് പോകുമ്പോൾ വിവിധ നിറങ്ങൾ രൂപപ്പെടുന്നത്‌ പോലെ ഒരു വചനത്തെ അതിലൂടെ സംവദിച്ച് സേവ്യർ അച്ചനിലൂടെ വിചരിതമാകുന്ന നിറങ്ങളാണ് ഈ പുസ്തകമെന്നും, മലയാളത്തിലാണെങ്കിലും ഇതിന്റെ തലക്കെട്ട് ആംഗലേയത്തിലാണെന്നും “ദി റിബൽ” റിബലുകൾ ശത്രുക്കളല്ല റിബലുകൾ സഹോദരങ്ങളാണെന്നും പറഞ്ഞ ബിഷപ്പ്‌, എല്ലാ കാലഘട്ടത്തിലും റിബലുകളുടെ മുഖാ അഭിമുഖങ്ങൾ ഉണ്ടാവണമെന്നും അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ, ആലപ്പുഴ രൂപതാ ബി.സി.സി. ഡയറക്ടർ ഫാ.ജോൺസൺ പുത്തൻ വീട്ടിൽ, ഷാജി ജോർജ്, അഡ്വ.റീഗോ രാജു, ക്ലിറ്റസ് കളത്തിൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker