Articles

ദൈവ സാന്നിധ്യ അനുഭവ തലത്തിലേക്ക് പ്രാർത്ഥനയിലൂടെ നിങ്ങൾക്ക് എങ്ങനെ എത്തിച്ചേരാം

ദൈവ സാന്നിധ്യ അനുഭവ തലത്തിലേക്ക് പ്രാർത്ഥനയിലൂടെ നിങ്ങൾക്ക് എങ്ങനെ എത്തിച്ചേരാം

ഫാ. ഷെറിൻ ഡൊമിനിക് സി.എം.

17-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആധ്യാത്മിക രചയിതാവായിരുന്നു ഫ്രാൻസിസ് ഡി സാലസ്. ‘ഈശ്വര നിരത ജീവിതത്തിന് ഒരാമുഖം’ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം നിരവധി പ്രായോഗിക പാഠങ്ങളിലൂടെ  ദൈനംദിന ജീവിതത്തിൽ ഒരു അല്മായ വിശ്വാസിക്ക് എപ്രകാരം ആധ്യാത്മിക ജീവിതം നേടിയെടുക്കാം എന്നു വിശദീകരിക്കുന്നുണ്ട്. ധാരാളം വിശ്വാസികൾ ഈ ഗ്രന്ഥത്തെ തങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളിൽ മാർഗ്ഗനിർദ്ദേശത്തിനായും സഹായത്തിനായും ആശ്രയിച്ചിരുന്നു.

പ്രാർത്ഥനക്കായി ഇരിക്കും മുൻപ് 4 പ്രായോഗിക കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വിശുദ്ധ ഫ്രാൻസിസ് ഡി സാലസ് നിർദ്ദേശിക്കുന്നു.

1) ദൈവസാന്നിധ്യം സാർവത്രികമാണെന്ന സജീവവും അചഞ്ചലവുമായ തിരിച്ചറിവ്: അതായത് ദൈവം സർവ്വ വ്യാപിയാണെന്നും അവിടുത്തെ പാവന സാന്നിധ്യമില്ലാത്ത ഏതൊരു സ്ഥലമോ വസ്തുവോ ഇല്ലെന്നും എല്ലാറ്റിലും അവിടുത്തെ സാന്നിധ്യം ഉണ്ടെന്നും ഉള്ള ബോധ്യം ഉണ്ടാകണം. പക്ഷികളുടെ ചിറകുകൾ വായുവുമായി സദാ സമ്പർക്കം തുടരുന്നതുപോലെ നിങ്ങൾ എവിടെയൊക്കെ പോയാലും ദൈവസാന്നിധ്യം നിങ്ങളെ എപ്പോഴും എല്ലായിടവും കണ്ടെത്തും.

2)  ദൈവം നിങ്ങൾ ആയിരിക്കുന്ന സ്ഥലത്തു മാത്രമല്ല അതിലുപരി നിങ്ങളുടെ മനസിലും ഹൃദയത്തിലും പ്രത്യേകമായി സന്നിഹിതനാണ് എന്ന അവബോധം: അതായത്, അവിടുത്തെ സാന്നിധ്യം നിങ്ങളുടെ  ഹൃദയത്തെയും മനസിനെയും ജ്വലിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്നർത്ഥം.

3) മനുഷ്യ കുലത്തിൽ നിന്നും സ്വർഗത്തിലേക്ക് ആരോഹണം ചെയ്ത യേശു ക്രിസ്തുവിന്റെ ചിന്തകളിൻ ആയിരിക്കുക: യേശു താഴേക്ക് മനുഷ്യകുലത്തെ മുഴുവനും പ്രത്യേകിച്ച് എല്ലാ ക്രിസ്ത്യാനികളെയും അതിലുപരി പ്രാർത്ഥിക്കുന്നവരെയും അവരുടെ പ്രവർത്തികളെയും നിരന്തരം വീക്ഷിക്കുന്നു എന്ന തിരിച്ചറിവുണ്ടാകണം.

4) നിങ്ങളുടെ തന്നെ സാധാരണമായ ഭാവനാ വ്യാഖ്യാന രീതി: രക്ഷകന്റെ പാവന മനുഷ്യാവതാരം സങ്കല്പിച്ചുകൊണ്ട്, നിങ്ങളുടെ അരികത്തായി കാണുകയും കേൾക്കുകയും ചെയ്യുന്ന മറ്റേതൊരു കൂട്ടുകാരെയും പോലെ അവിടുന്നും നിങ്ങളുടെ അരികെയുണ്ട് എന്ന ബോധ്യത്തിൽ ആയിരിക്കുക.

വിശുദ്ധ ഫ്രാൻസിസ് ഡി സാലസ് പറയുന്നതനുസരിച്ച്, പ്രാർത്ഥനക്കായി ഒരുങ്ങുമ്പോൾ ഈ 4 രീതികളിൽ ഏതെങ്കിലും ഒരു രീതിയിലൂടെ നിങ്ങളെത്തന്നെ ദൈവ സാന്നിധ്യത്തിലേക്കു കൊണ്ടുവരാവുന്നതാണ്. എല്ലാ രീതിയും ഒരേ സമയം ഉപയോഗിക്കുന്നതിനു പകരം ഒരേ സമയം ഒരു രീതി മാത്രം പ്രയോജനപ്പെടുത്തുന്നതാവും ഏറെ പ്രായോഗികമെന്നും വിശുദ്ധൻ പറയുന്നുണ്ട്.

Show More

One Comment

  1. പൗരോഹിത്യത്തിന്റെ ആഴങ്ങളിലേക്കൊരു തീർത്ഥാടനംഎന്ന Fr. ജെൻസൻപുത്തൻപുരക്കലിന്റെ ലേഖനം വളരെ ആനുകാലിക പ്രസക്തി ഉള്ളതാണ് അച്ചനും ഇത് പ്രസ്തികരിച്ച vox on line news നും അഭിനന്ദനങ്ങൾ ഇതുപോലുള്ള ലേഖനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker