ദൈവ നിയോഗം; പാകിസ്‌ഥാനിൽ കോഹ്ലി ഗോത്രത്തിലെ അനിറ്റ സന്യാസജീവിത നിത്യവ്രതവാഗ്‌ദാനം ചെയ്യ്‌തു
ദൈവ നിയോഗം; പാകിസ്‌ഥാനിൽ കോഹ്ലി ഗോത്രത്തിലെ അനിറ്റ സന്യാസജീവിത നിത്യവ്രതവാഗ്‌ദാനം ചെയ്യ്‌തു
ലാഹോർ: പാകിസ്‌ഥാനിലെ കച്ചി കോഹ്ലി ഗോത്രത്തിൽ നിന്ന് സിസ്റ്റർ അനിറ്റ സന്യാസജീവിത നിത്യവ്രതവാഗ്‌ദാനം ചെയ്തു. സിന്ധ് പ്രവിശ്യയിലെ കച്ചി കോഹ്ലി ഗോത്ര വിഭാഗത്തിനിടയിൽ നിന്നും ആദ്യമായിട്ടാണ് കർത്താവിന്റെ മണവാട്ടിയായി ഒരാൾ എത്തുന്നത്.
ഫാ. ഫർമാൻ ഓ.എഫ്.എം.ന്റെ നേതൃത്വത്തിൽ 1940-ൽ ഡച്ച് ഫ്രാൻസിസ്കൻ സഭാ ഫ്രിയാഴ്സ് പ്രേഷിത ദൗത്യമാരംഭിച്ച സിന്ധ് പ്രവിശ്യയിലെ സമൂഹത്തിലാണ് സിസ്റ്റർ അനിറ്റ മറിയം മാൻസിംഗ്. പ്രസന്റേഷന്‍ ഓഫ് ബ്ലസ്സഡ് വെർജിൻ മേരി (PBVM) സഭയിലെ കന്യാസ്ത്രീയായിട്ടാണ് സിസ്റ്റർ അനിറ്റ നിത്യവൃതവാഗ്ദാനമെടുത്തത്. ഹൈദരാബാദ് കത്തോലിക്കാ രൂപതയ്ക്കു കീഴിലുള്ള ജോതി കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിൽ വച്ചാണ് തിരുകർമ്മങ്ങൾ നടന്നത്.
സിസ്റ്റർ അനീറ്റക്കൊപ്പം മറ്റൊരാൾ കൂടി ചടങ്ങിൽ വെച്ച് നിത്യവൃതവാഗ്ദാനം ചെയ്തു. ഹൈദരാബാദ് രൂപതാദ്ധ്യക്ഷനായ സാംസൺ ഷുക്കാർഡിൻ മെത്രാനാണ് തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്. കച്ചി കോഹ്ലി ഗോത്രത്തിൽ നിന്നുമൊരു വനിത കന്യാസ്ത്രീയായിരിക്കുന്നന്നത് ആനന്ദകരമായ നിമിഷമാണെന്നും സിന്ധിലെ സഭയുടെ മനോഹാരിതയാണ് ഗോത്രവിഭാഗങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സിസ്റ്റർ അനിറ്റയുടെ അമ്മാവനായ ഫാ. മോഹൻ വിക്ടറാണ് ഈ ഗോത്രത്തിൽ നിന്നും ആദ്യമായി പൗരോഹിത്യ പട്ടം സ്വീകരിച്ചത്. ഫാ. മോഹൻ വിക്ടറാണ് തന്റെ ദൈവനിയോഗം മനസ്സിലാക്കി ഒരു കന്യസ്ത്രീയാകുവാൻ തനിക്ക് പ്രചോദനം നൽകിയതെന്ന്‍ സിസ്റ്റർ അനിറ്റ വെളിപ്പെടുത്തി.
നിർധനരായ ആളുകളുടെ പ്രതീക്ഷയായി നിത്യവ്രതവാഗ്ദാനം നടത്തിയ കന്യാസ്ത്രീകൾ മാറട്ടെയെന്നും മെത്രാൻ ആശംസിച്ചു.
2008-ൽ ആണ് കന്യാസ്ത്രീയാകുന്നതിനായി പ്രസന്റേഷൻ സിസ്റ്റേഴ്സിന്റെ കോൺവെന്റില്‍ അനീറ്റ ചേർന്നത്. രൂപീകരണത്തിന്റെ നാളുകളിൽ റാവല്‍പിണ്ടി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിരവധി സാമുദായിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സിസ്റ്റർ അനിറ്റ.
സിന്ധിൽ മിഷൻ പ്രവർത്തനം ആരംഭിച്ച് 70 വർഷങ്ങൾക്ക് ശേഷമാണ് കച്ചി കോഹ്ലി ഗോത്രവംശജയായ ഒരാൾ കന്യാസ്ത്രീ ആയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.