Daily Reflection

ദൈവവിശ്വാസത്താലുള്ള ഹൃദയം. 

ദൈവവിശ്വാസത്താലുള്ള ഹൃദയം. 

2 രാജാ. – 11:1-4,9-18,20
മത്താ. – 6:19-23

“നിങ്ങളുടെ നിക്‌ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.”

ജീവിതം സുരക്ഷിതമാക്കാനും, സന്തോഷപൂരിതമാക്കുവാനുമായവ നിക്ഷേപിച്ചിരിക്കുന്നത് എവിടെയാണോ  അവിടെയാണ് നമ്മുടെ ഹൃദയവും.  നമുക്കറിയാമെങ്കിലും അറിയില്ലെന്ന് നടിക്കുന്ന പരമപ്രധാനമായ ഒരു സത്യം വിളിച്ചറിയിക്കുകയാണ് യേശുക്രിസ്തു. ലൗകികസുഖങ്ങൾ തേടിയുള്ള ഓട്ടത്തിൽ ശരിയായ നിക്ഷേപം നടത്താതെ പോകുന്ന ദയനീയ അവസ്ഥ.

സ്നേഹമുള്ളവരെ, ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം. ധനമോഹത്താൽ  നമ്മുടെ ഹൃദയം  നിറയ്ക്കുമ്പോൾ  നഷ്ടമാകുന്നത് നമ്മുടെ വിശ്വാസമാണ്. ദൈവവിശ്വാസം നമ്മിൽ നിന്ന്  നഷ്ടമാകുമ്പോൾ ദുരിതങ്ങൾ കൊണ്ട് നമ്മുടെ ജീവിതം നിറയും.

ശാശ്വതമായ സന്തോഷത്തിനുവേണ്ടിയുള്ള നിക്ഷേപമാണ് നമുക്ക് വേണ്ടതും, അവിടെയാണ്  നമ്മുടെ ഹൃദയം ആയിരിക്കേണ്ടതും.  ഭൂമിയിൽ കരുതിവെയ്ക്കുന്ന നിക്ഷേപമെല്ലാം നശിക്കും. ശാശ്വതമല്ലാത്തതും, സുരക്ഷിതമല്ലാത്തതുമായ നിക്ഷേപത്തിനുവേണ്ടി നാം രാപകലില്ലാതെ അധ്വാനിക്കുന്നു. പലപ്പോഴും ഈ അദ്ധ്വാനം സന്തോഷം നൽകുന്നില്ലായെന്നു നമ്മുക്കറിയാം. എന്നാലും നാം ജീവിതം സുരക്ഷിതമാക്കാനായി  ആശ്രയിക്കുന്നത് ലോകത്തെയാണ്. ഈ ലോകത്തിൽ ലഭ്യമായ കാര്യങ്ങൾ സ്വന്തമാക്കിയാൽ ശാശ്വതമായ സന്തോഷം കിട്ടുമെന്നുള്ള വിചാരത്താൽ അവയ്ക്കുവേണ്ടി നിത്യവും, അനശ്വരമായവ നഷ്ടപ്പെടുത്തുന്നു.

ദൈവവിശ്വാസത്താലുള്ള ജീവിതമാണ് ലൗകിക സുഖങ്ങളിൽ നിന്നകന്ന് ജീവിക്കാനുള്ള മാർഗ്ഗം. ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കണ്ട എന്നല്ല ഇതിനർത്ഥം മറിച്ച്,  സ്വാർത്ഥതാല്പര്യത്താൽ ഹൃദയം നിറക്കാൻ പാടില്ല എന്നാണ്.

ദൈവം നൽകിയ ഒരു അനുഗ്രഹമാണ് ‘ആഗ്രഹം’ എന്നത്. ദൈവം നമ്മിൽ നിക്ഷേപിച്ച ആഗ്രഹം നാം അത്യാഗ്രഹമാക്കി മാറ്റുകയും, ആ അത്യാഗ്രഹത്തിന്റെ പുറകെ നമ്മുടെ ഹൃദയത്തെ അഴിച്ചുവിടുകയും ചെയ്യുന്നുയെന്നതാണ് വാസ്തവം. ലോകവസ്തുക്കൾ അല്ല നമ്മെ നിയന്ത്രിക്കേണ്ടത്  മറിച്ച് നാമാണ്  ലോകവസ്തുക്കളെ നിയന്ത്രിക്കേണ്ടത്. ആയതിനാൽ,  നമ്മുടെ നിക്ഷേപം ദൈവവിശ്വാസത്താലുള്ളതാക്കുവാനായി നമുക്ക് ശ്രമിക്കാം.

സ്നേഹസ്വരൂപനായ ദൈവമേ, ലൗകിക സുഖങ്ങളാൽ ഹൃദയം നിറക്കാതെ, അങ്ങിൽ വിശ്വസിച്ച് ജീവിക്കുവാനുള്ള അനുഗ്രഹം നൽകണമേയെന്നു അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker