Diocese
ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന് കര്‍മ്മമണ്ഡലാമായ മുതിയാവിളയില്‍ കൃതജ്ഞതാബലി
ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന് കര്‍മ്മമണ്ഡലാമായ മുതിയാവിളയില്‍ കൃതജ്ഞതാബലി
അനിൽ ജോസഫ്
കാട്ടാക്കട: മുതിയാവിളയുടെ വലിയച്ചന്‍ ഫാ.അദെയോദാത്തൂസിന്‍റെ ദൈവദാസ പദവിയില്‍ നന്ദി അര്‍പ്പിച്ച് അച്ചന്‍റെ കര്‍മ്മമണ്ഡലമായിരുന്ന മുതിയാവിള സെന്‍റ് ആല്‍ബര്‍ട്ട് ദേവാലയത്തില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. കൃതജ്ഞതാബലിക്ക് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
കൃതജ്ഞതാബലിക്ക് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, കാട്ടാക്കട റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.വിന്‍സെന്‍റ് കെ. പീറ്റര്‍, കാട്ടാക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസ്, കട്ടക്കോട് ഫെറോന വികാരി ഫാ.റോബര്‍ട്ട് വിന്‍സെന്‍റ്, ബോണക്കാട് കുരിശുമല റെക്ടര്‍ ഫാ.ഡെന്നിസ് മണ്ണുര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
ഫാ.അദെയോദാത്തൂസ് സേവനം ചെയ്ത വിവിധ ഇടവകകളില്‍ നിന്ന് നൂറുകണക്കിന് വിശ്വാസികള്‍ തിരുകർമ്മങ്ങളില്‍ പങ്കെടുത്തു.