Kerala
ദൈവദാസന്‍ ആര്‍ച്ച് ബിഷപ് ബെന്‍സിഗറിന്‍റെ ചരമവാര്‍ഷികം ആചരിച്ചു
ദൈവദാസന്‍ ആര്‍ച്ച് ബിഷപ് ബെന്‍സിഗറിന്‍റെ ചരമവാര്‍ഷികം ആചരിച്ചു
അനിൽ ജോസഫ്
തിരുവനന്തപുരം: ദൈവദാസന്‍ ആര്‍ച്ച് ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറിന്‍റെ 77 ാം ചരമാ വാര്‍ഷികം പാങ്ങോട് കാര്‍മ്മല്‍ഗിരി ആശ്രമ ദേവാലയത്തില്‍ നടന്നു. ചരമദിനത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കൊല്ലം രൂപതാധ്യക്ഷന്‍ ഡോ.പോള്‍ ആന്‍റണി മുല്ലശ്ശേരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍, മലങ്കര സഭയുടെ തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറല്‍ മോണ്‍.മാത്യു മനക്കരക്കാവില്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍.സി.ജോസഫ്, മലബാര്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യള്‍ ഫാ.സെബാസ്റ്റ്യന്‍ കൂടപ്പാട്ട് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
കാര്‍മ്മല്‍ഗിരി ആശ്രമത്തിനുളളിലെ ബിഷപ് ബെന്‍സിഗറിന്‍റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.