ദൈവത്തോട് അടുക്കാൻ ലഭിക്കുന്ന പുണ്യ ദിനങ്ങളാണ് നോമ്പുകാലം : ഡോ. വിൻസെന്റ് സാമുവൽ
ദൈവത്തോട് അടുക്കാൻ ലഭിക്കുന്ന പുണ്യ ദിനങ്ങളാണ് നോമ്പുകാലം : ഡോ. വിൻസെന്റ് സാമുവൽ

ലത്തീന്‍ സഭയിൽ നോമ്പുകാലത്തിന് തുടക്കം.
പ്രൊഫ. സനൽ ക്ലീറ്റസ്
നെയ്യാറ്റിന്‍കര: ദൈവസ്‌നേഹത്തിൽ വളരുവാനും ദൈവത്തോട് കൂടുതൽ അടുക്കാനും ലഭിക്കുന്ന പുണ്യ ദിനങ്ങളാണ് നോമ്പുകാലമെന്ന് നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവൽ. വിദ്വോഷം ഉപേക്ഷിച്ച് കാരുണ്യ പ്രവrത്തികൾ അനുഷ്‌ടിക്കാനായി ദൈവം ആഗ്രഹിക്കുന്ന ദിനങ്ങൾകൂടിയാണ് നോമ്പുകാലമെന്നും ബിഷപ് പറഞ്ഞു.
നെയ്യാറ്റിൻകര അമലോത്‌ഭവമാതാ കത്തീഡ്രൽ ദേവാലയത്തിൽ നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ നോമ്പു കാലത്തിന് തുടക്കം കുറിച്ച് വിഭൂതി ബുധൻ തിരുകർമ്മങ്ങൾക്ക് നേതൃത്വം കൊടുക്കുകയായിരുന്നു ബിഷപ്പ്. സ്‌നേഹവും, പ്രാർത്ഥനയും മുറുകെ പിടിച്ച് സഹജീവിയുടെ നന്‍മക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ് നോമ്പ് അനുഷ്‌ടാനം പുർണ്ണമാവുന്നത്. ഹൃദയ ശുദ്ധി നേടി രക്ഷയുടെ മാർഗ്ഗത്തിൽ ചരിക്കാൻ ഇക്കാലത്ത് വിശ്വാസ സമൂഹത്തിന് സാധിക്കണം. തിന്‍മകൾ മാറ്റി നിർത്തപ്പെടുമ്പോൾ നമ്മുടെ ജീവിതത്തിൽ കർത്താവിന് ഏറ്റവും സ്വീകാര്യമായ കാലമായി നോമ്പുകാലം മാറുമെന്നും ബിഷപ്പ് ഓർമിപ്പിച്ചു.
നെയ്യാറ്റിൻകര റീജിയൻ കോ ഓർഡിനേറ്ററും ഇടവക വികാരിയുമായ മോൺ. വി.പി.ജോസ് തിരുകർമ്മങ്ങളിൽ സഹ കാർമ്മികനായി. വിഭൂതി തിരുനാളോടെ ലത്തിൻ സഭയിൽ നോമ്പുകാലത്തിന് ഔദ്യാഗിക തുടക്കമായി. ചാരം കൊണ്ട് വിശ്വാസികളുടെ നെറുകയിൽ കുരിശുവരച്ചാണ് വിഭൂതി തിരുകർമ്മങ്ങളിലേക്ക് പ്രവേശിച്ചത്.
രൂപതയുടെ ഫോറോന കേന്ദ്രങ്ങളിൽ ഫൊറോന വികാരിമാർ വിഭൂതി ബുധൻ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി.
രൂപതയുടെ തീർത്ഥാടന കേന്ദ്രങ്ങാളായ വെളളറട തെക്കൻ കുരിശുമലയിൽ മോൺ. വിൻസെന്റ് കെ. പീറ്ററും, ബോണക്കാട് കുരിശുമലയിൽ ഫാ. സെബാസ്റ്റ്യൻ കണിച്ചുകുന്നത്തും, ബാലരാമപുരം വിശുദ്ധ സെബസ്‌ത്യനോസ് ദേവാലയത്തിൽ ഫാ. ജോയ്‌മത്യാസും കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ ഫാ. വത്സലൻ ജോസും, വ്‌ളാത്താങ്കര സ്വർഗ്ഗാരോപിത മാതാ ദേവാലയത്തില്‍ ഫാ. എസ്. എം. അനില്‍കുമാറും, തൂങ്ങാംപാറ വിശുദ്ധ കൊച്ചു ത്രേസ്യാ ദേവാലയത്തിൽ ഫാ. ഇസ്‌നേഷ്യസും തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി.



