Daily Reflection

ദൈവം നമ്മിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുക

ദൈവം നമ്മിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുക

മത്തായി 9 : 18-26

“…എന്റെ മകള്‍ അല്‍പം മുമ്പു മരിച്ചുപോയി. നീ വന്ന്‌ അവളുടെമേല്‍ കൈവയ്‌ക്കുമെങ്കില്‍ അവള്‍ ജീവിക്കും… അവന്റെ വസ്‌ത്രത്തില്‍ ഒന്നു സ്‌പര്‍ശിച്ചാല്‍ മാത്രം മതി, എനിക്കു സൗഖ്യം കിട്ടും എന്ന്‌ അവള്‍ ഉള്ളില്‍ വിചാരിച്ചിരുന്നു…”

ഇന്ന് രണ്ട് മഹാ അത്ഭുതങ്ങൾക്ക് സുവിശേഷം സാക്ഷ്യം നൽകുന്നു. ശതാധിപന്റെ മകൾ ഉയർപ്പിക്കപ്പെടുന്നു,  രക്തസ്രാവത്താൽ കഷ്ടപ്പെട്ടിരുന്ന സ്ത്രീ സൗഖ്യം പ്രാപിക്കുന്നു.

ഈ രണ്ട്
സംഭവങ്ങളിലും പൊതുവായി കാണാൻ സാധിക്കുന്നത് “സ്പർശനം” എന്ന പ്രവൃത്തിയാണ്. ആദ്യ സംഭവത്തിൽ യേശുവിനെ സ്പർശിക്കുന്നു, രണ്ടാമത്തെ സംഭവത്തിൽ യേശു സ്പർശിക്കുന്നു.

നമ്മുടെ ജീവിതത്തിലും ഈ സ്പർശനം സംഭവിക്കുന്നുണ്ട്. അതിനെക്കുറിച്ചുള്ള ഉള്ളറിവ് നമുക്കുണ്ടോ എന്ന് ചിന്തിക്കുന്നത് നല്ലതാണ്. സ്പര്ശനം സംഭവിക്കുന്നതിന് ആത്യന്തികമായി ആവശ്യം ‘വിശ്വാസം’ ആണ്.

ഇന്ന് നാം ശ്രവിക്കുന്ന രണ്ട് സംഭവങ്ങളിലും വിശ്വാസത്തിന്റെ പൂർണ്ണതയുണ്ട്. അതുപോലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു യാഥാർഥ്യമാണ് ‘കാലവിളംബരം’. ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കാൻ നമ്മൾ തയ്യാറാകണം. ശതാധിപൻ വളരെ ക്ഷമയോടെ ഒരു കാത്തിരിപ്പ് നടത്തുന്നുണ്ട്.  യേശു തന്റെ വീട്ടിലേയ്ക്ക് നടത്തുന്ന യാത്രയിലാണ് വഴിമുടക്കി എന്ന് തോന്നുമാറ് രക്തസ്രാവക്കാരിയുടെ കടന്നുവരവ്. പക്ഷെ, വളരെ ക്ഷമയോടെ ക്രിസ്തുവിന്റെ സമയത്തിൽ വിശ്വാസമർപ്പിലുന്നു ആ മനുഷ്യൻ.

നമ്മുടെ ജീവിതത്തിലും അത്യന്താപേക്ഷിതമാണ് ഈ ഒരു ക്ഷമയുടെ, കാത്തിരിപ്പിന്റെ സുവിശേഷം. ദൈവത്തിന്റെ സമയത്തിനായി പ്രത്യാശയോടെ കാത്തിരിക്കുന്നവരാകണം നമ്മൾ ഓരോരുത്തരും.

ഇന്നിന്റെ കാലം, ദൈവത്തിന്റെ സമയത്തിനായുള്ള നമ്മുടെ കാത്തിരിപ്പിനെ, പലതരത്തിലുള്ള ചോദ്യങ്ങളിലൂടെ
പരീക്ഷണത്തിന് വിധേയരാക്കും. ഉദാഹരണമായി ദൈവം എന്നൊന്ന് ഇല്ല, ഉണ്ടായിരുന്നുവെങ്കിൽ എന്തിനീ വേദനകൾ, ദുശശക്തികൾ, എന്തുകൊണ്ട് അപകടങ്ങൾ, അപ്രതീക്ഷിതമരണങ്ങൾ അങ്ങനെ ഒരുപാട് പരീക്ഷണ ചോദ്യങ്ങൾ. ഇവയൊക്കെ, വിശ്വാസം കൊണ്ട് നേരിടുവാൻ നമുക്ക് സാധിക്കണം. സത്യത്തിൽ ഒരു കടുക് മണിയുടെ വിശ്വാസം മതി. പ്രധാനം ആ വിശ്വാസം ഉറച്ചതായിരിക്കണം എന്നതാണ്.

ആത്മാർഥമായി പ്രാർത്ഥിക്കാം, ദൈവമേ ഞങ്ങളെ കാത്തിരിപ്പിന്റെ സുവിശേഷങ്ങളാക്കിമാറ്റേണമേ. അങ്ങനെ, ദൈവം നമ്മിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ സമയത്തിനായി ക്ഷമയോടെ കാത്തിരുന്നു കൊണ്ട്, ക്രിസ്തുവിനെ സ്പര്ശിക്കുവാനും, ക്രിസ്തുവിന്റെ സ്പര്ശനം അനുഭവിക്കുവാനും സാധിക്കുമാറാകട്ടെ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker