ദേവാലയത്തിൽ ബലിയർപ്പിക്കുന്നത് വൈദീകരും വിശ്വാസ സമൂഹവും ഒന്നുചേർന്നാണ്; ബിഷപ്പ് വിൻസെന്റ് സാമുവൽ
ബലിയർപ്പണം പൂർണ്ണമാകുന്നത് തിരുസഭയോട് ചേർന്നു നിൽക്കുമ്പോൾ
ഫ്രാൻസി അലോഷ്യസ്
വിതുര: ദേവാലയത്തിൽ ബലിയർപ്പിക്കുന്നത് വൈദീകരും വിശ്വാസ സമൂഹവും ഒന്നുചേർന്നാണെന്നും, ബലിയർപ്പണം പൂർണ്ണമാകുന്നത് തിരുസഭയോട് ചേർന്നു നിൽക്കുമ്പോഴാണെന്നും ബിഷപ്പ് വിൻസെന്റ് സാമുവൽ. നെയ്യാറ്റിൻകര രൂപതയിലെ തെന്നൂർ ലൂർദ്ദ്മാത ദേവാലയ ആശീർവാദ ശേഷം പൊന്തിഫിക്കൽ ദിവ്യബലി അർപ്പിക്കുകയായിരുന്നു ബിഷപ്പ്. നൂറുകണക്കിന് വിശ്വാസികളും, ജാതിമത ഭേദമന്യേ നിരവധി നാട്ടുകാരും പങ്കെടുത്തു.
പൊന്തിഫിക്കൽ ദിവ്യബലിയിൽ ഫാ.സെബാസ്റ്റ്യൻ കണിച്ചുകന്നത്ത് OSJ, ഫാ.അനൂപ് കളത്തിത്തറ OSJ, ഒ.എസ്.ജെ. പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ.പോൾ തോട്ടത്തിൽശ്ശേരി ഒ.എസ്.ജെ., ചുള്ളിമാനൂർ ഫെറോന വികാരി ഫാ. അൽഫോൺസ് ലിഗോരി, പനയ്ക്കോട് ഇടവക വികാരി ഫാ.ജെൻസൺ, ഫാ.ജോസ് കുരിശിങ്കൽ OSJ, ഫാ.റിനോയി കാട്ടിപ്പറമ്പിൽ OSJ, ഫാ.അനിൽ ഡിക്സൺ 0SJ, ഫാ.ബനഡിക്ട്, ഫാ.കിരൺ രാജ്, റവ.ഡോ.രാഹുൽ ലാൽ തുടങ്ങിയവർ സഹകാർമികരായി.
ദേവാലയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വവും പ്രചോദനവും നൽകിയ ഇടവക വികാരിയേയും സഹവികാരിയെയും ബിഷപ്പ് അഭിനന്ദിക്കുകയും; ദേവാലയ നിർമ്മാണം പൂർത്തിയാക്കുവാൻ ഇടവകയോട് ചേർന്ന് പ്രവർത്തിച്ച ഇടവക കൗൺസിലിനെയും, സാമ്പത്തികവും അധ്വാനവും നൽകിയ എല്ലാപേർക്കും നന്ദിയും, അഭിനന്ദനവും, പ്രാർത്ഥനയും നേർന്നു.
തെന്നൂർ ലൂർദ്ദ്മാത ദേവാലയം വിൻസെന്റ് സാമുവൽ പിതാവ് ആശീർവദിച്ചു നൽകി