ജോസ് മാർട്ടിൻ
കൊച്ചി: കെ.ആർ.എൽ.സി.ബി.സി. ഹെറിറ്റേജ് കമ്മിഷനും, മതബോധന കമ്മിഷനും സംയുക്തമായി കേരളാ തലത്തിൽ ദേവസഹായം ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. ഇടവക, സംസ്ഥാന തലങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന മത്സരങ്ങളിൽ 10 വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കും, 17 വയസ്സിന് മുകളിലുള്ള അൽമായർ, വൈദീകർ, സന്യസ്തർ, സന്യാസിനിമാർക്കും പങ്കെടുക്കാവുന്നതാണ്.
ഓരോ വിഭാഗത്തിനും പ്രത്യേകം സമ്മാനങ്ങൾ നൽകുമെന്നും ദേവസഹായത്തിന്റെ ജനനം, ജീവിതം, ക്രൈസ്തവനായി മാറിയ ദേവസഹായത്തിന്റെ വിശ്വാസ ജീവിതം, രക്ത സാക്ഷിത്വം, വിശുദ്ധ പദവി നടപടിക്രമങ്ങൾ, വിശുദ്ധ പദവിപ്രഖ്യാപനം, തിരുവിതാംകൂറിൽ 18-ാം നൂറ്റാണ്ടിലെ മത-സാമൂഹ്യ-രാഷ്ട്രീയ സംവിധാനങ്ങൾ, സാഹചര്യങ്ങൾ, ദേവസഹായത്തെക്കുറിച്ച് രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ, കലാരൂപങ്ങൾ എന്നിവയെ ആസ്പദമാക്കിയാണ് ക്വിസ്സ് ചോദ്യങ്ങൾ ഉണ്ടാവുകയെന്നും ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി റവ.ഡോ.ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അറിയിച്ചു. ഹെറിറ്റേജ് കമ്മീഷൻ ചോദ്യബാങ്ക് മുൻകൂട്ടി നൽകുന്നതായിരിക്കും.
മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഇടവക മതബോധന സമിതികൾ വഴിയോ, ഗൂഗിൾ ഫോം ലിങ്കിലൂടെയോ പേര് 2022 മെയ് 10 വരെ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ ഫീസ്: 50 രൂപ
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഫാ.സിൽവസ്റ്റർ കുരിശ്: 8848393001
ഇഗ്‌നേഷ്യസ് തോമസ്: 9446326183