ദീപിക ജീവനക്കാര്‍ക്ക് നിഡ്സിന്റെ മാസ്ക്കുകള്‍ കൈമാറി
ദീപികക്ക് മാസ്ക്ക് ആവശ്യമുണ്ടെന്ന വിവരം കാത്തലിക് വോക്സാണ് നിഡ്സ് പ്രവർത്തകരെ അറിയിച്ചത്...
അനിൽ ജോസഫ്
ബാലരാമപുരം: ദീപിക പത്രത്തിന്റെ ജീവനക്കാര്‍ക്കും ഏജന്റുമാര്‍ക്കും നെയ്യാറ്റിന്‍കര ഇന്റെഗ്രല്‍ ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാസ്കുകള്‍ കൈമാറി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നിഡ്സിന്റെ നേതൃത്വത്തില്‍ നടക്കുന്നതിനിടെയാണ് കേരളത്തിലെ പത്ര മുത്തശ്ശിയായ ദീപികക്ക് വേണ്ടി ഈ മാതൃകാപരമായ പ്രവര്‍ത്തനം.
ദീപികക്ക് മാസ്ക്ക് ആവശ്യമുണ്ടെന്ന വിവരം കാത്തലിക് വോക്സിലൂടെയാണ് നിഡ്സ് പ്രവര്‍ത്തകനായ ശശിയെ അറിയിച്ചത്. തുടര്‍ന്ന് ബാലരാമപുരം നിഡ്സ് ആനിമേറ്റര്‍ ജസീന്തയുടെ നേതൃത്വത്തില്‍ യുദ്ധകാല അടിസ്ഥനത്തില്‍ മാസ്ക്കുകള്‍ വീടുകളില്‍ തുന്നിയെടുക്കുകയായിരുന്നു.
ദീപിക്ക് മാസ്ക്കുകള്‍ നല്‍കിയതില്‍ തിരുവനന്തപുരം സര്‍ക്കുലേഷന്‍ മാനേജര്‍ വര്‍ഗ്ഗീസ് നിഡ്സിനും ഫൊറോന വികാരി ഫാ.ഷൈജുദാസിനും നന്ദി അറിയിച്ചു. ദീപികയുടെ നെയ്യാറ്റിന്‍കര ഏര്യ മാനേജര്‍ രാജീവ് മാസ്ക്കുകള്‍ ഫൊറോന വികാരിയില്‍ നിന്നും ഏറ്റുവാങ്ങി. മേഖല ജോയിന്റ് കോ-ഓർഡിനേറ്റര്‍ സിസ്റ്റര്‍ നിര്‍മ്മല ജയിംസും പങ്കെടുത്തു.