Kerala

ദിവ്യബലിയർപ്പണത്തെ സംബന്ധിച്ച തർക്കങ്ങൾ എല്ലാ അതിർവരമ്പുകളേയും അതിലംഘിക്കുന്നു; കെ.ആർ.എൽ.സി.സി.

ലോകത്തെമ്പാടുമുള്ള കത്തോലിക്കർക്കും ക്രൈസ്തവർക്കും വേദനയുളവാക്കുന്നതാണെന്ന് കെ.ആർ.എൽ.സി.സി...

ജോസ് മാർട്ടിൻ

എറണാകുളം: വിശുദ്ധ ബലിയർപ്പണത്തെ സംബന്ധിച്ച തർക്കങ്ങൾ എല്ലാ അതിർവരമ്പുകളേയും അതിലംഘിക്കുന്നതായി കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിൽ (കെ.ആർ.എൽ.സി.സി.). ലോകത്തിന് ശാന്തിയുടെയും സ്നേഹത്തിന്റെയും ദിവ്യ സന്ദേശം പങ്കുവയ്ക്കുന്ന ഈ നാളുകളിലും ക്രൈസ്തവ മൂല്യങ്ങൾ നിരാകരിക്കുന്ന പ്രവർത്തനങ്ങൾ അല്മായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ വിഷമകരവും ദുഃഖകരവുമാണെന്നും പൊതു സമൂഹത്തിൽ മാതൃകാപരമല്ലാത്ത പ്രവൃത്തിയാണിതെന്നും കെ.ആർ.എൽ.സി.സി. പറഞ്ഞു.

ബലിയർപ്പണത്തെ സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതിന് പകരം പരസ്യമായ സംഘട്ടനത്തിലേക്കും സംഘർഷത്തിലേക്കും എത്തിക്കുന്നത് ക്രൈസ്തവീയമല്ല. പ്രകടനപരമായും മത്സര സ്വഭാവത്തോടെയുമുള്ള ബലിയർപ്പണവും അനുവദിക്കപ്പെടരുതെന്നും കെ.ആർ.എൽ.സി.സി. അഭിപ്രായപ്പെടുന്നു.

അഭിപ്രായ വിത്യാസങ്ങൾ ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കുന്നതിന് വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്നും ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരിലുള്ള ഈ പ്രതിസന്ധി ഒരു കത്തോലിക്ക വിഭാഗത്തെ മാത്രമല്ല ലോകത്തെമ്പാടുമുള്ള കത്തോലിക്കർക്കും ക്രൈസ്തവർക്കും വേദനയുളവാക്കുന്നതാണെന്ന് കെ.ആർ.എൽ.സി.സി. വക്താവ് ജോസഫ് ജൂഡ് അറിയിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker