ദിവ്യകാരുണ്യ അദ്ഭുതങ്ങളുമായി ഒരസാധാരണ മനുഷ്യന്‍
ഒറ്റത്തവണ ഈ പുസ്തകം വായിച്ചാല്‍ ദേവാലയത്തിലെ സക്രാരിയില്‍ ഈശോയെ തനിച്ചാക്കില്ല
ഷെറി ജെ തോമസ്
കൊച്ചി: ഒറ്റത്തവണ ഈ പുസ്തകം വായിച്ചാല്‍ ദേവാലയത്തിലെ സക്രാരിയില്‍ ഈശോയെ തനിച്ചാക്കില്ല… ഇതാണ് ഈ മനുഷ്യന്‍ നല്‍കുന്ന ഉറപ്പ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ കൊച്ചു ഗ്രാമത്തില്‍ ഒരിക്കല്‍ പള്ളിയില്‍ മോഷണം നടന്നു. പിന്നീട് ദിവ്യകാരുണ്യം ചെളിയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഇത് ഇക്കാലത്തും പലപ്പോഴും ഉണ്ടാകാറുള്ളതല്ലേ? എന്താണിത്ര പുതുമ എന്നാവും ചോദ്യം!
എന്നാല്‍ ഇതറിഞ്ഞ് വൈദീകന്‍ ദിവ്യകാരുണ്യ വസ്ത്രങ്ങളണിഞ്ഞ് ചെളിയില്‍ മുട്ടുകുത്തി ഓരോ ഓസ്തിയും തിരികെ എടുത്തു. കണ്ടുനിന്ന ആബാലവൃന്ദം ജനങ്ങളും എവിടെയാണൊ നില്‍ക്കുന്നത് അവിടെത്തന്നെ മുട്ടുകുത്തി. ബാലനായ സെലസ്റ്റിന്‍, അത്ഭുതപൂര്‍വ്വം കണ്ടുനിന്നു. എന്താണ് ഇത്ര ആദരവ് ഈ ദിവ്യകാരുണ്യത്തിന് നല്‍കാന്‍ കാര്യം ? ഇത്തരം തുടര്‍ ചിന്തകള്‍, ദിവ്യകാരുണ്യത്തെപറ്റിയുള്ള കൂടുതല്‍ അറിവുകള്‍ ആയി മാറി, പലവുരു പുസ്തകത്താളുകളിലൂടെ പുറത്തിറങ്ങി ഒടുവില്‍, 208000 പുസ്തകങ്ങള്‍ വിറ്റ ദിവ്യകാരുണ്യ
അത്ഭുതങ്ങളുടെ പരിഷ്കരിച്ച ഇരുപതാം പതിപ്പ് വരെ എത്തി. ഇന്നലെ കുമ്പളങ്ങിയില്‍ അതിന്‍റെ പ്രകാശനമായിരുന്നു.
28 സെന്‍റ് കുടുംബവക സ്ഥലത്തിന്‍റെ 20 സെന്‍റ് മുതിര്‍ന്നവര്‍ക്കായുളള സമരിയ എന്ന വയോധന മന്ദിരം തുടങ്ങാന്‍ നീക്കിവെച്ച തീരുമാനവും ഇക്കാലത്ത് അത്ഭുതം തന്നെയാണ്.
ഗ്രന്ഥകാരന്‍ സെലസ്റ്റിന്‍ കുരിശിങ്കലിന് അഭിനന്ദനങ്ങള്‍.
എത്ര പുസ്തകം വേണമെങ്കിലും പോസ്റ്റുമാന് പുസ്തകം വീട്ടില് കൊണ്ടുവരുമ്പോള് വില നല്കി സ്വീകരിക്കുന്ന V.P പോസ്റ്റായി ലഭിക്കും. വിശദവിവരങ്ങള്ക്ക് Selestin Kurisinkal- 9846333811 നമ്പറില് വിളിക്കുകയോ, വാട്‌സാപ്പ് മെസേജ് അയക്കുകയോ ചെയ്യുക)