ദിബ്രുഗാര്‍ഹ് രൂപതയ്ക്ക് പിന്തുടര്‍ച്ചാവകാശമുള്ള മെത്രാന്‍
ദിബ്രുഗാര്‍ഹ് രൂപതയ്ക്ക് പിന്തുടര്‍ച്ചാവകാശമുള്ള മെത്രാന്‍
ജോയി കരിവേലി
വത്തിക്കാന്‍ സിറ്റി: ആസാമിലെ ദിബ്രുഗാര്‍ഹ് രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി റവ.ഡോ.ആല്‍ബര്‍ട്ട് ഹെംറോമിനെ ഫ്രാന്‍സീസ് പാപ്പാ നിയമിച്ചു. ഞായറാഴ്ചയാണ് (02/12/18) പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
റവ.ഡോ. ആല്‍ബര്‍ട്ട് ഹെംറോം, ദിബ്രുഗാര്‍ഹ് രൂപതാകോടതി ന്യായധിപനായും (ജുഡീഷ്യല്‍ വികാര്‍) പ്രസ്തുത രൂപതയിലെ സെന്‍റ് ജോസഫ് മൈനര്‍ സെമിനാരി റെക്ടറായും സേവനമനുഷ്ഠിച്ചു വരവെയാണ് പുതിയ നിയമനം.
ദിബ്രുഗാര്‍ഹ് രൂപതയില്‍പ്പെട്ട കോനപതര എന്ന സ്ഥലത്ത് 1970 ഫെബ്രുവരി 27 നാണ് നിയുക്തമെത്രാന്‍ ആല്‍ബര്‍ട്ട് ഹെംറോമിന്‍റെ ജനനം. 1999 ഏപ്രില്‍ 25 – ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഇടവകവികാരി, ഷില്ലോംഗിലെ ഓറിയെന്‍സ് ദൈവശാസ്ത്ര കോളേജില്‍ വിസിറ്റിംഗ് പ്രൊഫസര്‍, അല്മായര്‍ക്കും കുടുംബത്തിനുമായുള്ള ദിബ്രുഗാര്‍ഹ് രൂപതാസമിതിയുടെ കാര്യദര്‍ശി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
റോമിലെ ലാറ്ററന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്നാണ് നിയുക്തമെത്രാന്‍ ആല്‍ബര്‍ട്ട് ഹെംറോം കാനന്‍ നിയത്തില്‍ ഡോക്ടറേറ്റ് നേടിയത്.