ദലിത് കത്തോലിക്ക മഹാജനസഭ KCBC ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണം ചെയ്തു
ദലിത് കത്തോലിക്ക മഹാജനസഭ KCBC ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണം ചെയ്തു
ഫ്രാൻസി അലോഷ്യസ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ ദലിത് കത്തോലിക്ക മഹാജനസഭ (DCMS), കേരളം കാത്തോലിക് ബിഷപ്സ് കോൺഫറൻസ് (KCBC) ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണം ചെയ്തു. 2016-17, 2017-18 അധ്യായന വർഷങ്ങളിലെ SSLC, +2, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ദലിത് ക്രൈസ്തവ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകിയത്.
നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് DCMS രൂപത പ്രസിഡന്റ് ശ്രീ.സജിമോന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ.വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ മുന്നേറുന്നതിനും സാമൂഹിക രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിക്കുന്നതിനും, ക്രിസ്തു പകർന്നുനൽകിയ മൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് നമ്മൾ പരസ്പരം കൈകോർത്ത് മുന്നോട്ട് പോകണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു.
രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ മോൺ.വി.പി.ജോസ്, നിഡ്സ് ദലിത് കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നീസ് മണ്ണൂർ, DCMS സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.ദേവദാസ്, രൂപത DCMS വൈസ് പ്രസിഡന്റ് ശ്രീമതി കെ.ഡെയ്സി, DCMS രൂപത എക്സി.അംഗം ശ്രീ.അഭിലാഷ് ആന്റണി, DCMS രൂപത ആനിമേറ്റർ ശ്രീമതി ക്രിസ്റ്റൽഭായ് എന്നിവർ പ്രസംഗിച്ചു.