ത്രേസ്യാപുരം ഇടവക വികാരി ഫാ.വര്‍ഗീസിന്‍റെ മാതാവ് നിര്യാതയായി
ത്രേസ്യാപുരം ഇടവക വികാരി ഫാ.വര്‍ഗീസിന്‍റെ മാതാവ് നിര്യാതയായി
അനില്‍ ജോസഫ്
തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപതാഗവും, നെയ്യാറ്റിന്‍കര രൂപതയിലെ ത്രേസ്യാപുരം ഇടവക വികാരിയുമായ ഫാ.വര്‍ഗ്ഗീസ് ഹൃദയദാസന്റെ (സിഎസ്ജെ) മാതാവ് പൊഴിയൂര്‍ പരിത്തിയൂര്‍ പുതുവല്‍ പുരയിടത്തില്‍ അന്തോണിയമ്മ (58) നിര്യാതയായി.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്നു. മൃതസംസ്കാര ശുശ്രൂഷകള്‍ ഇന്ന് (19 09 2020) വൈകിട്ട് 2.30 പരുത്തിയൂര്‍ വിശുദ്ധ മറിയം മഗ്ദലേന ദേവാലയത്തില്‍ നടക്കും.
ഭര്‍ത്താവ് പരേതനായ ഹൃദയദാസന്‍. മറ്റു മക്കള്‍; റീസാ, ആന്‍റോ. മരുമക്കള്‍; ഡേവിന്‍സണ്‍, ചിത്ര. പരേതക്ക് വേണ്ടിയുളള അനുസ്മരണ ദിവ്യബലി 22 09 2020 ചൊവ്വ വൈകിട്ട് 4 ന് വിശുദ്ധ മറിയം മഗ്ദലേന ദേവാലയത്തില്‍ നടക്കും.
നെയ്യാറ്റിന്‍കര രൂപത ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലും മോണ്‍.ജി ക്രിസ്തുദാസും ശുശ്രൂഷ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍.വി.പി.ജോസും അനുശോചിച്ചു.