തേവൻപാറ ഫാത്തിമ മാത ദേവാലയ തിരുനാളിനു ഭക്തി സാന്ദ്രമായ തുടക്കം
തേവൻപാറ ഫാത്തിമ മാത ദേവാലയ തിരുനാളിനു ഭക്തി സാന്ദ്രമായ തുടക്കം
അനുജിത്ത്
ചുള്ളിമാനൂർ: തേവൻപാറ ഫാത്തിമ മാതാ ദേവാലയ തിരുനാൾ ആരംഭിച്ചു.
ഒക്ടോബർ 21-ന് ഇടവക വികാരി ഫ്രാൻസിസ് സേവ്യർ പതാകയുയർത്തികൊണ്ട് തിരുനാൾ ആഘോഷങ്ങൾക് തുടക്കം കുറിച്ചു. അന്നേ ദിവസം ദിവ്യബലിക് വെരി റവ.ഫാ.മോൺ.സെൽവരാജ് മുഖ്യ കാർമികത്വം വഹിച്ചു. റവ.ഫാ.ക്രിസ്തുദാസ് തോംസൺ വചന പ്രഘോഷണം നൽകി.
രണ്ടാം ദിനമായ 22-ന് വൈകുന്നേരം 6 മണിക്ക് ദിവ്യബലിക്ക് വെരി.റവ. ഫാ.വി. ജോസ് മുഖ്യ കാർമികത്വം വാഹിച്ചു, റവ ഫാ.സാബു വർഗീസ് വചന പ്രഘോഷണം നടത്തി.
മൂന്നാം ദിനമായ 23 ചൊവാഴ്ച്ച വൈകുന്നേരം 6-ന് ദിവ്യബലിക്ക് റവ. ഫാ.ജോസഫ് അനിൽ മുഖ്യ കാർമികത്വം വഹിക്കും, റവ.ഫാ.ജോസഫ് അനിൽ വചന പ്രഘോഷണം നടത്തും.
തിരുനാൾ ദിനങ്ങളായ 24,25,26,27 തീയതികളിൽ വൈകുന്നേരം ദിവ്യബലിക്ക് ഫാ.ഡെന്നിസ് മണ്ണൂർ, ഫാ.ജോണ് ബോസ്കോ,
ഫാ.സെബാസ്റ്റ്യൻ, ഫാ.ഡി തോമസ് എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.
റവ ഫാ.സൈമൺ നേശൻ, റവ. ഫാ.ജെൻസൻ സേവ്യർ, റവ ഫാ.ബെനഡിക്ട്, റവ. ഫാ.പ്രശാന്ത് എന്നിവർ വചന പ്രഘോഷണവും നൽകും.
തിരുനാൾ സമാപന ദിനമായ 28 ഞായറാഴ്ച്ച രാവിലെ 10-ന് ആഘോഷമായ ദിവ്യബലിക്ക് വെരി.റവ. ഫാ.മോണ്.റൂഫസ് പയസ്‌ലിൻ മുഖ്യ കാർമികത്വം വഹിക്കുകയും റവ.ഫാ.ജോർജ് മച്ചുകുഴി വചന പ്രഘോഷണം നടത്തുകയും ചെയ്യും. തുടർന്ന്, ദിവ്യബലിക്ക് ശേഷം കൊടിയിറകൊടുകൂടി തിരുനാൾ സമാപിക്കും.