Diocese

തെന്നൂർ ലൂർദ്ദ്മാത ദേവാലയം വിൻസെന്റ് സാമുവൽ പിതാവ് ആശീർവദിച്ചു നൽകി

ഫ്രാൻസി അലോഷ്യസ്

വിതുര: നെയ്യാറ്റിൻകര രൂപതയിലെ തെന്നൂർ ലൂർദ്ദ്മാത ദേവാലയം അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് ആശീർവദിച്ചു ജനങ്ങൾക്ക് നൽകി. നൂറുകണക്കിന് വിശ്വാസികളും, ജാതിമത ഭേദമന്യേ നിരവധി നാട്ടുകാരും ഈ ധന്യമുഹൂർത്തത്തിന് സാക്ഷിയായി.

ദേവാലയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വവും പ്രചോദനവും നൽകിയ ഇടവക വികാരിയേയും സഹവികാരിയെയും ബിഷപ്പ് അഭിനന്ദിക്കുകയും, ദേവാലയ നിർമ്മാണം പൂർത്തിയാക്കുവാൻ ഇടവകയോട് ചേർന്ന് പ്രവർത്തിച്ച ഇടവക കൗൺസിലിന്റെയും, സാമ്പത്തികവും അധ്വാനവും നൽകിയ എല്ലാപേർക്കും നന്ദിയും, അഭിനന്ദനവും, പ്രാർഥനയും നേർന്നു.

തുടർന്ന് നടന്ന പൊന്തിഫിക്കൽ ദിവ്യബലിയ്ക്ക് ബിഷപ്പ് വിൻസന്റ് സാമുവൽ പിതാവ് നേതൃത്വം നൽകി. ഫാ.സെബാസ്റ്റ്യൻ കണിച്ചുകന്നത്ത് OSJ, ഫാ.അനൂപ് കളത്തിത്തറ OSJ, ഒ.എസ്.ജെ. പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ.പോൾ തോട്ടത്തിൽശ്ശേരി ഒ.എസ്.ജെ., ചുള്ളിമാനൂർ ഫെറോന വികാരി ഫാ. അൽഫോൺസ് ലിഗോരി, പനയ്ക്കോട് ഇടവക വികാരി ഫാ.ജെൻസൺ, ഫാ.ജോസ് കുരിശിങ്കൽ OSJ, ഫാ.റിനോയി കാട്ടിപ്പറമ്പിൽ OSJ, ഫാ.അനിൽ ഡിക്സൺ 0SJ, ഫാ.ബനഡിക്ട്, ഫാ. കിരൺ രാജ്, റവ.ഡോ. രാഹുൽ ലാൽ തുടങ്ങിയവർ സഹകാർമികരായി.

ദേവാലയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്കും, സാമ്പത്തികമായും അധ്വാനമായും സംഭാവന നൽകിയവർക്കും ഇടവക വികാരി ഫാ.സബാസ്റ്റ്യൻ കണിച്ചു കുന്നത്ത് ഒ.എസ്.ജെയും സഹവികാരി ഫാ.അനൂപ് ഒ.എസ്.ജെയും നന്ദിയർപ്പിച്ചു.

ദേവാലയത്തിൽ ബലിയർപ്പിക്കുന്നത് വൈദീകരും വിശ്വാസ സമൂഹവും ഒന്നുചേർന്നാണ്; ബിഷപ്പ് വിൻസെന്റ് സാമുവൽ

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker