തെക്കൻ കുരിശുമലയുടെ നെറുകയിൽ വി.യൗസേപ്പിതാവിന്റെ ഫലകം പ്രതിഷ്ഠിച്ചു
വി.യൗസേപ്പിതാവിന്റെ ചിത്രം ആലേഖനം ചെയ്ത ഫലകം പ്രതിഷ്ഠിച്ചു...
സ്വന്തം ലേഖകൻ
വെള്ളറട: കെ.സി.വൈ.എം. ഉണ്ടൻകോട് ഫെറോനാ സമിതിയുടെ ആഭിമുഖ്യത്തിൽ തെക്കൻ കുരിശുമലയുടെ നെറുകയിൽ വി.യൗസേപ്പിതാവിന്റെ ചിത്രം ആലേഖനം ചെയ്ത ഫലകം പ്രതിഷ്ഠിച്ചു. ഞായറാഴ്ച (24/01/2021) ഉച്ചകഴിഞ്ഞ് 2 മണിക്ക് കെ.സി.വൈ.എം. ഉണ്ടൻകോട് ഫെറോന പ്രസിഡന്റ് ശ്രീ.ആനന്ദിന്റെയും, ഉണ്ടൻകോട് ദേവാലയ സഹവികാരി ഫാ.അലക്സ് സൈമൺന്റെയും നേതൃത്വത്തിലാണ് അൻപതോളം യുവജനങ്ങൾ മല മുകളിൽ പ്രദക്ഷിണമായി കയറി ഈ ഫലകം സ്ഥാപിച്ചത്.
നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചും, വിശുദ്ധ യൗസേപ്പിതാവിനെ ആഗോള കത്തോലിക്കാ തിരുസഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ 150-Ɔο വാർഷികത്തിന്റെ ഭാഗമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ച വി.യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെ ഭാഗമായുമാണ് കുരിശുമലയുടെ നെറുകയിൽ വി.യൗസേപ്പിതാവിന്റെ ചിത്രം ആലേഖനം ചെയ്ത ഫലകം പ്രതിഷ്ഠിച്ചത്.
കുരിശുമലയുടെ നെറുകയിൽ ദിവ്യബലിയും, ഫെറോന സമിതിയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ തെയ്സെ പ്രാർത്ഥനയും ഉണ്ടായിരുന്നു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group