Diocese

തെക്കന്‍ കുരിശുമല 62-മാത് തീര്‍ത്ഥാടനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

തെക്കന്‍ കുരിശുമല 62-മാത് തീര്‍ത്ഥാടനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

സാബു കുരിശുമല

കുരിശുമല: “വിശുദ്ധ കുരിശ് ജീവന്‍റെ സമൃദ്ധി” എന്ന തീര്‍ത്ഥാടന സന്ദേശവുമായി 62-ാമത് തെക്കന്‍ കുരിശുമല തീര്‍ത്ഥാടനത്തിന് കൊടിയേറി. നെയ്യാറ്റിന്‍കര മെത്രാസന മന്ദിരത്തില്‍ നിന്നും കുരിശുമലയിലേയ്ക്ക് തീര്‍ത്ഥാടനകമ്മിറ്റിയുടെയും എല്‍.സി.വൈ.എം. നെയ്യാറ്റിന്‍കര രൂപതസമിതിയും നേതൃത്വം നൽകിയ തീര്‍ത്ഥാടന പതാക പ്രയാണത്തിലും, ഇരു ചക്രവാഹനറാലിയിലും യുവജനങ്ങള്‍ സജീവമായി പങ്കെടുത്തു.

ഉച്ചയ്ക്ക് 2 മണിക്ക് വെള്ളറടയില്‍ നിന്നും ആരംഭിച്ച വര്‍ണ്ണശബളമായ തെക്കന്‍ കുരിശുമല സാംസ്കാരിക ഘോഷയാത്രയിലും, നവയുവതപ്രയാണത്തിലും നൂറുകണക്കിന് വിശ്വാസികള്‍ ഭക്തിനിര്‍ഭരമായി പങ്കെടുത്തു.

4 മണിയ്ക്ക് നെയ്യാറ്റിന്‍കര രൂപതാമെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവേല്‍ മഹാതീര്‍ത്ഥാടനത്തിന് കൊടിയേറ്റി. തുടര്‍ന്ന്, കൊല്ലം രൂപതാമെത്രാന്‍ ഡോ.പോള്‍ ആന്‍റണി മുല്ലശ്ശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രാരംഭ പൊന്തിഫിക്കല്‍ ദിവ്യബലി നടന്നു.

സംഗമവേദിയില്‍ നിന്ന് നെറുകയിലേയ്ക്ക് ദിവ്യജ്യോതി പതാകപ്രയാണവും, യുവദീപ്തി പദയാത്രയും ഉണ്ടായിരുന്നു. നെറുകയില്‍ ഫാ.അജീഷ് ക്രിസ്തുദാസ് തീര്‍ത്ഥാടന പതാക ഉയര്‍ത്തി.

6.30-ന് സംഗമവേദിയില്‍ ഉദ്ഘാടനസമ്മേളനം ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവേലിന്‍റെ അധ്യക്ഷതയില്‍ കൂടുകയുണ്ടായി. തീര്‍ത്ഥാടന കേന്ദ്രം ഡയറക്ടര്‍ മോണ്‍.ഡോ.വിന്‍സെന്‍റ് കെ.പീറ്റര്‍ ആമുഖസന്ദേശം നൽകി. ബഹുമാനപ്പെട്ട ടൂറിസം, സഹകരണദേവസ്വം മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തമിഴ്നാട് പുരാവസ്തുമന്ത്രപാണ്ഡ്യരാജന്‍ മുഖ്യസന്ദേശം നൽകി. എം.എല്‍.എ.മാരായ സി.കെ. ഹരീന്ദ്രന്‍, വി.എസ്.ശിവകുമാര്‍, വിന്‍സെന്‍റ്, ഐ.ബി. സതീഷ് തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു.

യുവജന വര്‍ഷ സമാപന ആഘോഷം തിരുവനന്തപുരം എം.പി. ശശിതരൂര്‍ ഉദ്ഘാടനം ചെയ്തു. തുടർന്ന്, “ക്രിസ്ത്യന്‍ ഡിവോഷണല്‍ മെഗാഷോ- യുവതയുടെ ആഘോഷം” സംഗമവേദിയില്‍ നടന്നു.

 

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker