Kerala

തെക്കന്‍ കുരിശുമലയില്‍ നോമ്പുകാല തീര്‍ത്ഥാടനം ആരംഭിച്ചു.

64-ാമത് മഹാതീര്‍ത്ഥാടനത്തിന് മുന്നോടിയായാണ് നോമ്പുകാല തീര്‍ത്ഥാടനത്തിന് ആരംഭം കുറിച്ചത്

സ്വന്തം ലേഖകന്‍

വെള്ളറട: പ്രസിദ്ധ തീര്‍ഥാടന കോന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ നോമ്പുകാല തീര്‍ത്ഥാടനത്തിന് തുടക്കമായി. 2021 ഫെബ്രുവരി 17 വിഭൂതി തിരുന്നാള്‍ ദിനത്തില്‍ സംഗമവേദിയില്‍ ഡയറക്ടറ് മോണ്‍.ഡോ.വിന്‍സെന്‍റ് കെ.പീറ്റര്‍ ഭദ്രദീപം തെളിയിച്ച് തിര്‍ഥാടനത്തിന് തുടക്കം കുറിച്ചു.

64-ാമത് മഹാതീര്‍ത്ഥാടനത്തിന് മുന്നോടിയായാണ് നോമ്പുകാല തീര്‍ത്ഥാടനത്തിന് ആരംഭം കുറിച്ചത്. നോമ്പുകാലത്തില്‍ എല്ലാ ദിവസവും രാവിലെ 5 മണിമുതല്‍ വൈകുന്നേരം 5 മണി വരെ മല കയറുവാനും പ്രാര്‍ത്ഥിക്കുവാനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

വൈദീകരോടൊപ്പം മലകയറുന്ന ഇടവകസംഘങ്ങള്‍ക്ക് നെറുകയിലും സംഗമവേദിയിലും ദിവ്യബലിയും പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഉണ്ടായിരിക്കുമെന്ന് ഡയറക്ടര്‍ അറിയിക്കുകയും വിഭൂതി തിരുന്നാള്‍ ദിവ്യബലിയ്ക്കു മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു.

വിശുദ്ധ ജോസഫിനെ ആഗോള കത്തോലിക്കാ സഭയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്‍റെ 150 വര്‍ഷം പൂര്‍ത്തിയാകുന്നതിന്‍റെ ഭാഗമായി ഫ്രാന്‍സീസ് മാര്‍പ്പാപ്പ ഈ വര്‍ഷം വിശുദ്ധ ജോസഫിന്‍റെ വര്‍ഷമായും പൂര്‍ണ ദണ്ഡവിമോചന വര്‍ഷമായും പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തെക്കന്‍ കുരിശുമലയില്‍ പൂര്‍ണ ദണ്ഡവിമോചന വര്‍ഷാചരണത്തിനും തുടക്കം കുറിച്ചു.

യൂസേപ്പിതാ വര്‍ഷത്തിന്‍റെ ഭാഗമായി കുരിശുമലയില്‍ സ്ഥാപിച്ച വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുസ്വരൂപം ഡയറക്ടര്‍ മൊണ്‍.വിന്‍സെന്‍റ് കെ പീറ്റര്‍ ആശീര്‍വദിച്ചു.

 

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker