Kerala

തെക്കന്‍ കുരിശുമലക്കെതിരെ വ്യാജവാര്‍ത്ത പ്രചരണം

ഫോട്ടോ ഷോപ്പ് എഡിറ്റിഗിലൂടെ വ്യാജമായി നിര്‍മ്മിച്ച പോസ്റ്ററാണെന്ന് 24 മാനേജ്മെന്‍റും കുരിശുമല തിര്‍ഥാടനകേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

സ്വന്തം ലേഖകന്‍

തിരുവനന്തപുരം (വെളളറട) : പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമല തിര്‍ഥാടന കേന്ദ്രത്തിന്‍റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരണം. കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനമായ 24 ന്യൂസ് ചാനലിന്‍റെ ലോഗോ ഉപയോഗിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ തെക്കന്‍ കുരിശുമല തിര്‍ഥാടന കേന്ദ്രത്തെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.

കുരിശുമലയിലെ വലിയ തിരക്ക് കാരണം കോവിഡ് വ്യാപനം രൂക്ഷമാണെന്നും കുരിശുമല തിര്‍ഥാനട കേന്ദ്രം താല്‍ക്കാലികമായി അടച്ചുമെന്നുമാണ് വാര്‍ത്ത പ്രചരിപ്പിക്കുന്നത്.

അതേസമയം 27 ന് ആരംഭിച്ച തീര്‍ഥാടനം വളരെ സുഗമായി നടക്കുകയാണെന്നും കുരിശുമലയില്‍ പ്രവേശിക്കുന്നതിനോ മലകയറിന്നതിനോ വിലക്കുകളൊന്നുമില്ലെന്നും കുരിശുമല ഡയറക്ടര്‍ ഫാ. വിന്‍സെന്‍റ് കെ പീറ്റര്‍ അറിയിച്ചു.

ഫോട്ടോ ഷോപ്പ് എഡിറ്റിഗിലൂടെ വ്യാജമായി നിര്‍മ്മിച്ച പോസ്റ്ററാണെന്ന് 24 മാനേജ്മെന്‍റും കുരിശുമല തിര്‍ഥാടനകേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സാധാരണയായി 24 പയോഗിക്കുന്ന ഫോണ്ടല്ല ഇതില്‍ ഉപയോഗിച്ചിട്ടുളളതെതും ഈ രീതിയിലുളള ഗ്രാഫിക്സ് 24 ഉപയോഗിക്കാറില്ലെന്നും 24 ന്‍റെ തിരുവനന്തപുരം ബ്യൂറാ ചീഫ് ദിലീപ്കുമാര്‍ അറിയിച്ചു.

ഇത്തരത്തില്‍ ആധികാരികതയില്ലാത്ത വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്ന് കുരിശുമല തിര്‍ഥാടന കമ്മറ്റിയും അറിയിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker