തൃശ്ശൂര്‍ക്കാരന്‍ ആന്റോ പ്രളയബാധിതര്‍ക്കായി നല്‍കിയത് കെട്ടുകണക്കിന് വസ്ത്രങ്ങള്‍; ഇത്തരത്തിൽ ധാരാളം നന്മമരങ്ങളുണ്ട് നമുക്ക് ചുറ്റും
സോഷ്യൽ മീഡിയാ പ്രചരങ്ങളിൽ വീണ് നമ്മുടെ ചുറ്റുവട്ടത്തുള്ള നന്മമരങ്ങളെ മറക്കാതിരിക്കാം...
സ്വന്തം ലേഖകൻ
തൃശ്ശൂര്‍: പ്രളയബാധിതര്‍ക്ക് കെട്ടുകണക്കിന് പുത്തന്‍വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കി മാതൃകയായി തൃശ്ശൂര്‍ക്കാരന്‍ ആന്റോയും. തന്റെ ചെറിയ കടയിലെ പകുതിയോളം വസ്ത്രങ്ങളാണ് അദ്ദേഹം നൽകിയത്. ഇത്തരത്തിൽ ധാരാളം നന്മരങ്ങളുണ്ട് നമുക്ക് ചുറ്റും എന്നത് മറക്കാതിരിക്കാം.
ചാലക്കുടി മാര്‍ക്കറ്റിലെ “ആന്റോ ഫാഷന്‍ വെയര്‍” ഉടമ ആന്റോയാണ് പ്രളയബാധിതര്‍ക്കായി തന്റെ കടയില്‍നിന്ന് നിരവധി വസ്ത്രങ്ങള്‍ നല്‍കിയത്. ദുരിതബാധിതര്‍ക്കു വേണ്ടിയുള്ള വസ്തുക്കള്‍ ശേഖരിക്കാനെത്തിയ ഡി.വൈ.എഫ്.ഐ. ചാലക്കുടി ബ്ലോക്ക് കമ്മറ്റിയുടെ സംഘത്തിലൂടെയാണ് ആന്റോ വസ്ത്രങ്ങള്‍ കൈമാറിയത്.
ഇങ്ങനെ സോഷ്യൽ മീഡിയാകൾ വെളിച്ചത്ത് കൊണ്ടുവരാത്ത, അല്ലെങ്കിൽ സോഷ്യൽ മീഡിയായുടെ വെളിച്ചത്ത് വരാൻ ആഗ്രഹിക്കാത്ത നിശബ്ദ സേവകരായി അനേകം നന്മമരങ്ങൾ കേരളക്കരയിലുണ്ടെന്ന് മറക്കാതിരിക്കാം. ഏതെങ്കിലുമൊക്കെ വേറിട്ട സോഷ്യൽ മീഡിയാ പ്രചരങ്ങളിൽ വീണ് നമ്മുടെ ചുറ്റുവട്ടത്തുള്ള നന്മമരങ്ങളെ മറക്കാതിരിക്കാം.