തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യാ ദേവാലയ തീര്‍ഥാടനത്തിന് ഞായറാഴ്ച സമാപനം
തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യാ ദേവാലയ തീര്‍ഥാടനത്തിന് ഞായറാഴ്ച സമാപനം
സ്വന്തം ലേഖകന്‍
കാട്ടാക്കട: നെയ്യാറ്റിന്‍കര രൂപതയിലെ തീര്‍ഥാടന ദേവാലയമായ വിശുദ്ധ കൊച്ചുത്ര്യേസ്യാ ദേവാലയ തിരുനാളിന് ഞായറാഴ്ച സമാപനമാവും. ഇന്ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ.റ്റിനു എസ്.ജെ., ഫാ.മനേഷ് ജറാള്‍ഡ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
നാളെ വൈകിട്ട് നടക്കുന്ന ദിവ്യബലിക്ക് മംഗലക്കല്‍ ആശ്രമത്തിലെ ഫാ.ക്രിസ്പിന്‍ (ഓ.സി ഡി.) മുഖ്യകാര്‍മ്മികത്വം വഹിക്കും തുടര്‍ന്ന് ആഘോഷമായ ചപ്രപ്രദക്ഷിണം. പ്രദക്ഷിണം ദേവാലയത്തില്‍ നിന്ന് ആരംഭിച്ച് കണ്ടല മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ എത്തി തിരികെ മാവുവിള അത്ഭുതമാതാ കുരിശടി വഴി ദേവാലയത്തില്‍ സമാപിക്കും.
സമാപന ദിനമായ നാളെ രാവിലെ 10.15-ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. ഫാ.തോമസ് ഈനോസ്, ഫാ.വി.എല്‍. പോള്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരാവും.
ദിവ്യബലിയെ തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടാവുമെന്ന് ഇടവക വികാരി ഫാ.ഇഗ്നേഷ്യസ് അറിയിച്ചു.