Vatican

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

നിഖ്യ കൗണ്‍സിലിന്റെ 1700ാം വാര്‍ഷികത്തിനായി പാപ്പ ആദ്യം തുര്‍ക്കിയിലേക്ക് പോകും...

അനിൽ ജോസഫ്

വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍ പാപ്പയുടെ അപ്പസ്തോലിക യാത്രകളുടെ ലോഗോകളും മുദ്രാവാക്യങ്ങളുമാണ് വത്തിക്കാന്‍ മാധ്യമ വിഭാഗം പുറത്തിറക്കിയത്.

നിഖ്യ കൗണ്‍സിലിന്റെ 1700ാം വാര്‍ഷികത്തിനായി പാപ്പ ആദ്യം തുര്‍ക്കിയിലേക്ക് പോകും. തലസ്ഥാനമായ അങ്കാറ, ഇസ്താംബൂള്‍, പുരാതന നിക്കിയയുടെ സ്ഥലത്തുള്ള ഇസ്നിക് നഗരം എന്നീ പ്രദേശങ്ങൾ പാപ്പാ സന്ദര്‍ശിക്കും.

തുര്‍ക്കിയിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ ലോഗോ – ഏഷ്യയെയും യൂറോപ്പിനെയും തമ്മിൽ കൂട്ടിയോജിപ്പിക്കുന്നതും, മനുഷ്യകുലത്തെയും ദൈവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനെ പ്രതിനിധീകരിക്കുന്നതിനായുള്ള ഡാർഡനെല്ലസ് പാലത്തെ ചുറ്റിയുള്ള ഒരു വൃത്തമാണ് ഔദ്യോഗിക ചിഹ്നം.

തുര്‍ക്കി ലോഗോ പ്രതിഫലിപ്പിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ:
1) ഡാര്‍ഡനെല്ലസ് പാലം: ഏഷ്യയുടെയും യൂറോപ്പിന്‍റെയും സംഗമത്തെയും മനുഷ്യകുലത്തെയും ദൈവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. ഈ പാലം ആളുകളെ ഒന്നിപ്പിക്കുന്ന ഒരു വിശ്വാസത്തെയും സൂചിപ്പിക്കുന്നു. കിഴക്കും പടിഞ്ഞാറും തമ്മിൽ സാഹോദര്യവും സംഭാഷണവും കെട്ടിപ്പടുക്കാൻ ക്ഷണിക്കുന്നത്തിന്റെ അടയാളം.
2) പാലത്തിനടിയിലെ തിരമാലകൾ: തിരമാലകൾ ദൈവമക്കൾക്ക് പുതിയ ജീവൻ നൽകുന്ന സ്നാനത്തെയും ഇസ്നിക് തടാകത്തെയും എടുത്തു കാണിക്കുന്നു.
3) കുരിശ്: വലതുവശത്ത് ജൂബിലി 2025 ന്റെ കുരിശാണ് കാണുന്നത്.
4) മുകളിൽ ഇടതുവശത്ത് മൂന്ന് ഇഴചേർന്ന വളയങ്ങൾ: പരിശുദ്ധ ത്രിത്വത്തെ പ്രതിനിധീകരിക്കുന്നു.
5) ചിഹ്നത്തിലെ വൃത്തം: ദൈവത്തിന്റെ ഏകത്വത്തെ സൂചിപ്പിക്കുന്നു.

തുര്‍ക്കി യാത്രയുടെ ആപ്തവാക്ക്യം.
“ഒരു കർത്താവ്, ഒരു വിശ്വാസം, ഒരു സ്നാനം” എന്ന എഫേസൂസിലെ സഭയ്‌ക്കെഴുതപ്പെട്ട ലേഖനത്തിലെ വചനങ്ങളാണ് ആപ്തവാക്ക്യം.

തുര്‍ക്കിയെയ്ക്ക് ശേഷം, ലിയോ പതിനാലാമന്‍ പാപ്പ ലെബനനിലേക്ക് പോകും. അവിടെ അദ്ദേഹം തലസ്ഥാനമായ ബെയ്റൂട്ട്, അന്നയ, ഹരിസ, ബ്കെര്‍ക്കെ, ജല്‍ എഡ് ഡിബ് എന്നീ നഗരങ്ങൾ സന്ദര്‍ശിക്കും.

ലെബനന്‍ ലോഗോ പ്രതിഫലിപ്പിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ:
1) ഒരു പ്രാവ്: സമാധാനത്തെ പ്രതിനിധീകരിക്കുന്നു.
2) ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന വലതുകൈ: സമാധാനത്തെ പ്രതിനിധീകരിക്കുന്നു.
3) ദേവദാരു മരം: ലെബനന്റെ വിശ്വാസത്തിന്റെയും മതാന്തര ഐക്യത്തിന്‍റെയും സമ്പന്നമായ ചരിത്രത്തെ പ്രതിനിധീകരിക്കുന്നു.
4) നങ്കൂരത്തിന്‍റെ രൂപത്തിലുള്ള ഒരു കുരിശ്: ചിത്രത്തിന്റെ വലതുവശത്ത് കാണുന്ന 2025 ജൂബിലി ലോഗോയില്‍ നിന്നുള്ള ഒരു നങ്കൂരത്തിന്‍റെ രൂപത്തിലുള്ള കുരിശ് ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ അധിഷ്ഠിതമായ ഉറച്ച പ്രത്യാശയെ സൂചിപ്പിക്കുന്നു.

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോയുടെ ഷെഡ്യൂള്‍ ഇങ്ങനെയാണ് – നൈസിയയില്‍ നിന്ന് ബെയ്റൂട്ട് തുറമുഖത്തേക്ക്.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker