തീര സംരക്ഷണ വികസന പഠനകേന്ദ്ര ഓഫീസ് ആലപ്പുഴ രൂപതാധ്യക്ഷൻ ആശീർവദിച്ചു
തീരസംരക്ഷണത്തിനും മാന്യതയോടെ ജീവിക്കാനുള്ള അവകാശം നേടിയെടുക്കുന്നതിനും...
ജോസ് മാർട്ടിൻ
അർത്തുങ്കൽ: കൃപാസനത്തിന്റെയും കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ അർത്തുങ്കലിൽ ആരംഭിച്ച തീരസംരക്ഷണ വികസന പഠനകേന്ദ്രം അർത്തുങ്കൽ KSMTF ജില്ലാ കമ്മിറ്റി ഓഫീസ് ആലപ്പുഴ രൂപതാ മെത്രാൻ ജയിംസ് അനാപറമ്പിൽ പിതാവ് ആശീർവദിച്ചു. സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ.ജയശങ്കർ പൊതുയോഗം ഉൽഘാടനം ചെയ്തു.
യോഗത്തിൽ റവ.ഡോ. വി.പി.ജോസഫ് വലിയവീട്ടിൽ വിഷയാവതരണം നടത്തി. വികാരി ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ, ജാക്സൺ പൊള്ളയിൽ, ഫാ. സ്റ്റീഫൻ ജെ. പുന്നക്കൽ, ആശ്രയം രാജു, ഫാ. ജോൺസൺ പുത്തൻവീട്ടിൽ, ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ, അഡ്വ. എഡ്വെർഡ് തുറവൂർ, അഡ്വ. സെബാസ്റ്റ്യൻ,തങ്കച്ചൻ പനക്കൽ, ആന്റണി കുരിശിങ്കൽ, ഫാ. അലക്സ് കൊച്ചീക്കാരാൻവീട്ടിൽ, ഫാ.അലക്സാണ്ടർ കൊച്ചീക്കാരാൻവീട്ടിൽ എന്നിവർ സംസാരിച്ചു.
തീരസംരക്ഷണത്തിനും മാന്യതയോടെ ജീവിക്കാനുള്ള അവകാശം നേടിയെടുക്കുന്നതിനും ഈ പഠനകേന്ദ്രം പ്രതിഞ്ജാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.