Kerala

തീരസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചെല്ലാനം ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ജോസ് മാർട്ടിൻ

ചെല്ലാനം: തീരദേശവാസികളോടുള്ള സർക്കാരിന്റെ അനങ്ങാപാറ നയത്തിനെതിരെ പശ്ചിമ കൊച്ചി തീര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഉപരോധം വൻവിജയം, പഞ്ചായത്ത്‌ ഓഫീസ് പ്രവർത്തനം പൂർണമായ സ്തംഭിച്ചു. രാവിലെ എട്ടരയോടെയാരംഭിച്ച ഉപരോധ മാർച്ചിൽ സ്ത്രീകൾ അടക്കം, രാഷ്ട്രീയ-മത ഭേദമെന്യേ ആയിരക്കണക്കിന് ആളുകൾ പങ്കടുത്തു. എന്നാൽ, എട്ടരയോടെയുള്ള മാർച്ച് ആരംഭിക്കുന്നതിന് മുൻപ് തന്നെ നിരവധി സ്ത്രീജനങ്ങൾ പഞ്ചായത്ത്‌ ഓഫീസിന് മുമ്പിൽ ഉപരോധം തുടങ്ങിയിരുന്നു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരും ഉദ്യോഗസ്ഥരും കേവലമായ സാങ്കേതികത്വത്തിന്റെ പേരിൽ നടപടികൾ ഇനിയും വൈകിപ്പിച്ചാൽ ചെല്ലാനം എന്ന കടലോര ഗ്രാമവും, ആയിരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ തീരദേശവാസികളായ കേരളത്തിന്റെ സ്വന്തം സൈന്യവും ഭൂമുഖത്ത്‌ നിന്ന് അപ്രത്യക്ഷമാകും.

ഫാ.ജോൺ കണ്ടത്തിപ്പറമ്പിൽ, ഫാ.അലക്സ്‌ കൊച്ചീക്കാരൻവീട്ടിൽ, ഫാ.ജോണി പുതുക്കാട്ട്, ഫാ.മാർട്ടിൻ ഡലിഷ്, ഫാ.ഫ്രാൻസിസ് പൂപ്പാടി, ഫാ.സെബാസ്റ്റ്യൻ കരിമഞ്ചേരി, ഫാ.ആന്റണി കുഴിവേലി, ഫാ.ആന്റണി തട്ടകത്ത്, ശ്രീ.റ്റി.എ.ഡാൽഫിൻ, ശ്രീ.എൻ.എം.രവികുമാർ, ആനി ജോസഫ് തുടങ്ങിയവർ ജനങ്ങളെ അധിസംബോധനചെയ്തു സംസാരിച്ചു.

ജോലിക്ക് കയറാൻ വന്ന പഞ്ചായത്ത് ജീവനക്കാരോട് സ്ത്രീകൾ അടക്കം തങ്ങളുടെ പഞ്ചായത്ത്‌ ഉപരോധത്തിന്റെ ലക്ഷ്യം വിവരിച്ചു കൊടുത്തപ്പോൾ, അവർക്ക് യാഥാർഥ്യത്തോട് കണ്ണടയ്ക്കാനോ, ഉപരോധത്തിന്റെ പിന്നിലെ നന്മയെ കണ്ടില്ലെന്നു വയ്ക്കണോ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ, ബലപ്രയോഗത്തിലൂടെയുള്ള അകത്തു പ്രവേശിക്കലിനായി ഉദ്യോഗസ്ഥർ ശ്രമിച്ചില്ല. തുടർന്ന്, ഉച്ചവരെ ഓഫീസിനുള്ളിൽ പ്രവേശിക്കാൻ കഴിയാതെ നിന്ന ഉദ്യോഗസ്ഥർ ഉച്ചകഴിഞ്ഞു രണ്ടര മണിയോടെ തിരിച്ചു പോവുകയും ചെയ്തു.

തുടർന്ന്, തങ്ങളുടെ ഉപരോധം വിജയിച്ചതായി നേതാക്കൾ അറിയിക്കുകയും, ഉപരോധം അവസാനിപ്പിക്കുകയും ചെയ്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker