Kerala

തീരദേശ ഹൈവേ – ഡി.പി.ആർ. പ്രസിദ്ധീകരിച്ച് വിശദവിവരങ്ങൾ ലഭ്യമാക്കണം; കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

മാർച്ച്‌ 26 ന് കൊച്ചിയിൽ നടക്കുന്ന സുവർണ്ണ ജുബിലി സമുദായ സമ്മേളനത്തിൽ ഈ വിഷയങ്ങൾ ഉന്നയിക്കപ്പെടും...

ജോസ് മാർട്ടിൻ

കൊച്ചി: തീരദേശ ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഡി.പി.ആർ. പുറത്തു വിടുന്നതിനു മുൻപ് തന്നെ കല്ലിടൽ പരിപാടികളുമായി മുന്നോട്ട് പോകുന്നത് ജനങ്ങളിൽ ആശങ്കയുള്ളവാക്കുന്നുവെന്ന് കെ.എൽ.സി.എ. സംസ്ഥാന സമിതി.

വികസന പദ്ധതികൾ ജനങ്ങൾ സ്വീകരിക്കണമെങ്കിൽ അതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരങ്ങളുടെ വിശദവിവരങ്ങളെ സംബന്ധിച്ച് അവർക്ക് മുൻകൂട്ടി വിവരം നൽകണമെന്നും, ദേശിയപാത സ്ഥലമെടുപ്പിൽ നൽകിയ പാക്കേജിന് സമാനമായ രീതിയിൽ ഭൂമിക്ക് നഷ്ടപരിഹാരവും, തൊഴിലും തൊഴിലിടവും നഷ്ടമാകുന്നവർക്ക് പ്രത്യേക നഷ്ടപരിഹാരം നൽകുന്ന രീതിയിൽ തീരദേശപാതയ്ക്ക് വേണ്ടി കുടിയിറക്കുന്നവർള്ള പാക്കേജ് ഉറപ്പാക്കണമെന്നും കെ. എൽ.സി.എ. സംസ്ഥാന സമിതി. ഇപ്പോൾ ഏത് തരത്തിലുള്ള പാക്കേജാണ് ലഭ്യമാക്കുന്നത് എന്ന് ഉറപ്പാക്കാതെയുളള കല്ലിടൽ നടപടികളാണ് ആശങ്കകൾ ഉണ്ടാക്കുന്നതെന്നും, അതിനാൽ പദ്ധതിയുടെ മുഴുവൻ വിശദവിവരങ്ങളും പദ്ധതി സംബന്ധിച്ച് കൂടിയിറക്കപ്പെടുന്നവർക്ക് നൽകുന്ന പാക്കേജിന്റെ വിശദവിവരങ്ങളും അടിയന്തിരമായി സർക്കാർ പ്രസിദ്ധികരിക്കണമെന്നും പാക്കേജ് പ്രഖ്യപിച്ച ശേഷം മാത്രമേ കല്ലിടൽ നടപടികളുമായി മുന്നോട്ട് പോകാവൂവെന്നും കെ.എൽ.സി.എ. ആവശ്യപ്പെടുന്നു.

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ബിഷപ്പുമാരും വൈദികരും ഉൾപ്പെടെ സ്ഥലത്ത് പോലുമില്ലാത്ത നൂറുകണക്കിന് ആളുകൾക്കെതിരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കാമെന്ന ധാരണ ഇതുവരെയും നടപ്പിലാക്കിയിട്ടില്ലെന്നും, കോടതികളിൽ നിന്ന് അവർക്ക് സമൻസുകൾ ലഭിച്ചുകൊണ്ടിരിക്കുയാണെന്നും കേസുകൾ പിൻവലിക്കാൻ പ്രോസിക്യൂഷൻ തയ്യാറാകണമെന്നും മാർച്ച്‌ 26 ന് കൊച്ചിയിൽ നടക്കുന്ന സുവർണ്ണ ജുബിലി സമുദായ സമ്മേളനത്തിൽ ഈ വിഷയങ്ങൾ ഉന്നയിക്കപ്പെടുമെന്നും, രാഷ്ട്രീയ ശക്തിയായി ലത്തീൻ കത്തോലിക്ക സമുദായം മാറുന്നത് സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ എടുക്കുമെന്നും കെ.എൽ.സി.എ. സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാന പ്രസിഡൻറ് ഷെറി.ജെ. തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ആന്റണി നോറോണ, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ടി എ ഡാൽഫിൻ, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, രതീഷ് ആന്റണി, ജസ്റ്റിൻ കരിപ്പാട്ട്, സാബു കനക്കാപ്പള്ളി, അനിൽ ജോസ്, ജോസഫ്കുട്ടി കടവിൽ, മഞ്ജു ആർ.എൽ.ജോൺ ബാബു, പൂവം ബേബി, ഷൈജ ഈ.ആർ. എന്നിവർ സംസാരിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker