Kerala

തീരദേശ ജനതക്കെതിരെയുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കരിനിയമങ്ങൾക്കെതിരെ പദയാത്രയും പ്രതിഷേധ സമ്മേളനവും നടത്തി

കരിനിയമങ്ങൾ മത്സ്യതൊഴിലാളികളെ തീരത്ത് നിന്നകറ്റി, തീരവും കടലും ബഹുരാഷ്ട്ര കമ്പനികൾക്ക് തീറെഴുതി നൽകുന്നതിന്റെ മുന്നോടി...

ജോസ് മാർട്ടിൻ

ആലപ്പുഴ: കെ.എൽ.സി.എ. ആലപ്പുഴ രൂപതയുടെയും പുന്നപ്ര യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പദയാത്രയും പ്രതിഷേധ സമ്മേളനവും നടത്തി. നർബോധ നഗറിൽ നിന്നാരംഭിച്ച പദയാത്ര ടി.സി.ജെറോം തെക്കേപാലക്കൽ ഉദ്ഘാടനം ചെയ്തു. സന്ധ്യാവ് കാട്ടുപറമ്പിൽ ഗ്രാമ പഞ്ചായത്ത് അംഗം കെ.എഫ്. തോബിയാസ്, റോബിൻ അരശർകടവ് തുടങ്ങിയവർ പ്രസംഗിച്ചു. നൂറുകണക്കിന് ആൾക്കാർ പങ്കെടുത്ത പദയാത്ര ഗലീലിയ തീരത്ത് സമാപിച്ചു.

തുടർന്ന്, പുന്നപ്ര യൂണിറ്റ് പ്രസിഡന്റ് പീറ്റർ തയ്യിലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം കെ.എൽ.സി.എ. ആലപ്പുഴ രൂപതാ ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. ഫാ.പോൾ ജെ. അറക്കൽ, കെ.എൽ.സി.എ ആലപ്പുഴ രൂപതാ പ്രസിഡന്റ് പി.ജി.ജോൺ ബ്രിട്ടോ, ക്ളീറ്റസ് കളത്തിൽ തുടങ്ങിയവർ സംസാരിച്ചു.

സെൻട്രൽ മറൈൻ ഫിഷറീസ് മാനേജ്മെന്റ് ആക്റ്റ്, കേരളാ മറൈൻ ഫിഷറീസ് റെഗുലേഷൻ ആക്റ്റ് തീരപരിപാലന നിയമം (CRZ) പൗരത്വ ബിൽ, പുതുതായി ഇറക്കിയ ഒട്ടേറെ നിയമങ്ങൾ കനത്ത ഫീസ്, മത്സ്യബന്ധന ഉപകരണങ്ങളുടെ രണ്ടുതരം രജിസ്ട്രേഷൻ, തുടങ്ങിയവ മത്സ്യതൊഴിലാളികളെ തീരത്ത് നിന്നകറ്റി, തീരവും കടലും ബഹുരാഷ്ട്ര കമ്പനികൾക്ക് തീറെഴുതി നൽകുന്നതിന്റെ മുന്നോടിയാണെന്നും സമ്മേളനം വിലയിരുത്തി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker