തീരദേശത്ത് നിന്ന് മത്സ്യ തൊഴിലാളികളെ കുടിയൊഴിപ്പിക്കരുത്; കെ.സി.വൈ.എം.കൊച്ചി രൂപത
കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽ ജാഗ്രത സദസ് നടത്തി...
ജോസ് മാർട്ടിൻ
കൊച്ചി: തീരദേശത്ത് നിന്ന് മത്സ്യ തൊഴിലാളികളെ കുടിയൊഴിപ്പിക്കരുതെന്ന ആവശ്യത്തിലുറച്ച് കെ.സി.വൈ.എം.കൊച്ചി രൂപതയും. തീരദേശ പരിപാലന വിജ്ഞാപനത്തിന്റെയും, തീര സംരക്ഷണത്തിന്റേയും പശ്ചാത്തലത്തിൽ നില നിൽക്കുന്ന അനിശ്ചിതാവസ്ഥകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കെ.സി.വൈ.എം. കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽ ജാഗ്രത സദസ് നടത്തി. കെ.എൽ.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി. ജെ. തോമസ് യോഗം ഉദ്ഘാടനം ചെയ്തു.
തീരസംരക്ഷണത്തിന്റെ പേരിൽ തീരദേശത്ത് താമസിക്കുന്ന മത്സ്യ തൊഴിലാളികളെ കുടിയൊഴിപ്പിക്കരുത് എന്ന് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച രൂപത പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ ആവശ്യപ്പെട്ടു. തീരദേശ പരിപാലന വിജ്ഞാപനം നടപ്പിൽ വരുത്തുമ്പോൾ കേരളത്തിൽ 25 ശതമാനത്തോളം ജനങ്ങൾ താമസിക്കുന്ന തീരദേശ ഗ്രാമങ്ങളുടെ ആശങ്കകൾ പരിഹരിക്കുവാൻ കേന്ദ്ര-സംസ്ഥാ സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കെ.സി.വൈ.എം. രൂപത ജനറൽ സെക്രട്ടറി കാസി പൂപ്പന, പശ്ചിമ കൊച്ചി തീര സംരക്ഷണ സമിതി കൺവീനർ റ്റി. എ. ഡാൾഫിൻ, ജോബി പനക്കൽ, ഫാ.എബിൻ സെബാസ്റ്റ്യൻ, ഫാ.അനൂപ് പോൾ, സെൽജൻ കുപ്പശ്ശേരി, ടെറൻസ് തെക്കേകളത്തുങ്കൽ, സെബിൻ ചിറ്റാട്ടുതറ തുടങ്ങിയവർ പ്രസംഗിച്ചു.