Kerala

തീരദേശത്തിന് സഹായ ഹസ്തവുമായി വൈദീക കൂട്ടായ്മ

2002-ൽ കാർമ്മൽഗിരി - മംഗലപുഴ സെമിനാരികളില്‍ നിന്നു പരിശീലനം പൂർത്തിയാക്കിയ വൈദീകർ...

ജോസ് മാർട്ടിൻ

കൊച്ചി: തീരദേശത്തിന് സഹായവുമായി വൈദീക കൂട്ടായ്മ, 500 ഭക്ഷ്യകിറ്റുകളാണ് കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിക്ക് കൈമാറിയത്. തീരദേശ മേഖലയിൽ ജനങ്ങൾ കടലാക്രമണത്താലും വെള്ളപൊക്കത്താലും വലയുന്ന സാഹചര്യത്തില്‍ തങ്ങളുടെ തുശ്ചമായ വരുമാനത്തിന്റെ ഒരു പങ്കാണ് ഒരുകൂട്ടം വൈദീകർ മാറ്റിവെച്ചത്.

2002-ൽ കാർമ്മൽഗിരി – മംഗലപുഴ സെമിനാരികളില്‍ നിന്നു പരിശീലനം പൂർത്തിയാക്കിയ വൈദീകരാണ് സഹായവുമായി മുന്നോട്ട് വന്നത്. സെമിനാരി പൂർവ്വ വിദ്യാർത്ഥി വാട്ട്സപ്പ് കൂട്ടായ്മയിലൂടെ മൂന്ന് ദിവസം കൊണ്ടാണ് ഒന്നര ലക്ഷം രൂപ സമാഹരിച്ചതെന്ന് ഫാ.പ്രസാദ്‌ സേവ്യര്‍ പറഞ്ഞു. കൊച്ചി, ആലപ്പുഴ രൂപതകളുടെ വിവിധ ഇടവകളിലേക്ക് നൽകുവാൻ കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി CSSS ഡയറക്ടർ ഫാ.മരിയൻ അറക്കലിനാണ് 500 ഭക്ഷ്യകിറ്റുകൾ കൈമാറിയത്.

പ്രാർത്ഥന കൊണ്ടും, ധനം കൊണ്ടും കരുതലോടെ ഈ സംരംഭവുമായി ആത്മാർത്ഥമായി സഹകരിച്ച എല്ലാ വൈദീകര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് ഫാ.പ്രസാദ്‌ സേവ്യര്‍ കണ്ടത്തിപ്പറമ്പിൽ പറഞ്ഞു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker