Kerala

തീരം തീരജനതയ്ക്ക് നഷ്ടമാവുന്നു; ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ

"കടൽ" ചെയർമാനായി ബിഷപ്പ് ജെയിംസ് തുടരും...

ജോസ് മാർട്ടിൻ

ആലപ്പുഴ: കേരളത്തിലെ കടൽത്തീരവും കായൽത്തീരവും തീരദേശ ജനതയ്ക്ക് അന്യമാവുന്ന പ്രതിസന്ധി അപത്ക്കരമാണെന്ന് ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ. കോസ്റ്റൽ ഏരിയ ഡവലപ്പ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) വാർഷിക ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ബിഷപ്പ് തന്റെ ഉത്കണ്ഠ പങ്കുവച്ചത്.

“കടൽ” വൈസ് ചെയർമാൻ പ്ലാസിഡ് ഗ്രിഗറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ റവ.ഡോ.സാബാസ് ഇഗ്നേഷ്യസ്, ജനറൽ സെക്രട്ടറി ജോസഫ് ജൂഡ്, സെക്രട്ടറി ജോയി സി. കമ്പക്കാരൻ എന്നിവർ പ്രസംഗിച്ചു.

“മത്സ്യമേഖലയുടെ വികസനത്തിനായുള്ള കേന്ദ്ര-സംസ്ഥാന പദ്ധതികൾ, സാധ്യതകൾ” എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഇഗ്നേഷ്യസ് മൺറോ, കെ.ജെ.സോഹൻ, പി.ആർ.കുഞ്ഞച്ചൻ എന്നിവർ വിഷയാവതരണം നടത്തി. തീരദേശത്തെ പുനരധിവാസ പദ്ധതിയായ പുനർഗേഹം പദ്ധതി തീരദേശത്തുനിന്നും തദ്ദേശവാസികളെ അന്യായമായി ഒഴിപ്പിക്കുന്ന പദ്ധതിയാണ് എന്ന് സമ്മേളനം വിലയിരുത്തി. തീരദേശവാസികളെ തീരത്തു തുടരാൻ അനുവദിക്കുന്ന വിധം തീരം സംരക്ഷിക്കുകയാണ് വേണ്ടതെന്നും, മത്സ്യബന്ധനത്തിനുള്ള ഇന്ധന സബ്സിഡി വിലയ്ക്ക് ആനുപാതികമായി വർദ്ധിപ്പിക്കണമെ സമ്മേളനം ആവശ്യപ്പെട്ടു.

കെ.ആർ.എൽ.സി.സി.യുടെ ആഭിമുഖ്യത്തിൽ തീരദേശത്തിന്റെയും തീരദേശ ജനസമൂഹങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കോസ്റ്റൽ ഏരിയ ഡവലപ്പ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) വാർഷിക ജനറൽ കൗൺസിൽ യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

“കടൽ” ചെയർമാനായി ബിഷപ്പ് ജെയിംസ് തുടരും. പ്ലാസിഡ് ഗ്രിഗറി (വൈസ് ചെയർമാൻ) ജോസഫ് ജൂഡ് (ജനറൽ സെക്രട്ടറി), റവ.ഡോ. സാബാസ് ഇഗ്‌നേഷ്യസ് (ഡയറക്ടർ), ഫാ. തോമസ് തറയിൽ (ട്രഷറർ) ഡാൽഫിൻ ടി എ, ജോൺ ബ്രിട്ടോ (സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. അഡ്വ ഷെറി ജെ തോമസ്, ജോയി സി കമ്പക്കാരൻ, പി ആർ കുഞ്ഞച്ചൻ, റവ.ഡോ. ആന്റണിറ്റോ പോൾ, ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ, ഫാ. ഷാജിൻ ജോസ്, ഫാ. സാംസൺ ആഞ്ഞിലിപറബിൽ, ഫാ. അഗസ്റ്റിൻ കടേപ്പറമ്പിൽ, ഫാ. ബൈജു ജൂലിയൻ എന്നിവരടങ്ങിയതാണ് പുതിയ നിർവ്വാഹക സമിതി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker