Kerala
തിരുവല്ല അതിരൂപതയിലെ യുവജനങ്ങൾക്ക് ബോധന സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആദരവ്
കോവിഡ് കാല പ്രവർത്തനങ്ങളിൽ നിരന്തര സാന്നിധ്യമായിരുന്ന മുഴുവൻ യുവജനങ്ങൾക്കുമുള്ള ആദരവ്...
സ്വന്തം ലേഖകൻ
തിരുവല്ല: കോവിഡ് കാലഘട്ടത്തിൽ ബോധന തിരുവല്ല സോഷ്യൽ സർവീസ് സൊസൈറ്റിയോടൊപ്പം ചേർന്ന് നിന്നുകൊണ്ട് തിരുവല്ല അതിരൂപതയിലെ യുവജനങ്ങൾ നൽകിയ സംഭാവനകൾക്കും വിവിധതരത്തിലുള്ള സേവനങ്ങൾക്കും ആദരവ് അർപ്പിച്ച് ബോധന സോഷ്യൽ സർവീസ് സൊസൈറ്റി. എം.സി.വൈ.എം. തിരുവല്ല അതിഭദ്രാസന യുവജന പ്രസ്ഥാനത്തിനാണ് പ്രത്യേക അനുമോദനം ലഭിച്ചത്.
പ്രസ്ഥാനത്തിനുവേണ്ടി MCYM അതിരൂപതയുടെ പ്രസിഡന്റ് ലൈജു കോശി മാത്യു അതിരൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് പിതാവിൽ നിന്ന് മൊമന്റൊ സ്വീകരിച്ചു. തിരുവല്ല അതിരൂപതയിലെ എല്ലാ യുവജനങ്ങൾക്കും പ്രത്യേകിച്ച് കോവിഡ് കാലഘട്ടത്തിൽ ത്യാഗോജ്വലമായ സന്നദ്ധ സേവനത്തിനും, സമരിറ്റന്സ് ടീം അംഗങ്ങളായും കോവിഡ് കാല പ്രവർത്തനങ്ങളിൽ നിരന്തര സാന്നിധ്യമായിരുന്ന മുഴുവൻ യുവജനങ്ങൾക്കുമുള്ള ആദരവായിട്ടാണ് അവാർഡ് നൽകപ്പെട്ടത്.