തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്ക് അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ
തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്ക് അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്ക് പോകുന്ന തീർത്ഥാടകർക്ക് സന്തോഷ വാർത്ത റെയിൽവെ വേളാങ്കണ്ണിയിലേക്കുളള സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. 2018 ഏപ്രിൽ 4 മുതൽ 2018 ജൂൺ 27 വരെ (മുന്നൂ മാസം) യാകും കാരക്കൽ എക്‌സ്‌പ്രസ് എന്നപേരിൽ സ്‌പെഷ്യൽ ട്രെയിൻ ഉണ്ടാവുക.
തിരുവനന്തപുരം മുതൽ നാഗൂർ വരെ പോകുന്ന സ്‌പെഷ്യൽ ട്രെയിനിൽ വേളാങ്കണ്ണിയിലേക്ക് പോകാൻ തീർത്ഥാടകർ നാഗപട്ടണത്തിലാണ് ഇറങ്ങേണ്ടത്. നാഗപട്ടണത്തു നിന്ന് 10 കിലോ മീറ്റർ മാത്രമാണ് വേളാങ്കണ്ണിയിലെത്താൻ വേണ്ടത്. എല്ലാ ബുധനാഴ്‌ചകളിലും വൈകിട്ട് 3.20-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ വ്യാഴാഴ്‌ച പുലർച്ചെ 3 മണിക്ക് നാഗപട്ടണത്തിലെത്തും. വ്യാഴാഴ്‌ച രാത്രി 11-ന് നാഗപട്ടണത്തിൽ നിന്ന് തിരിക്കുന്ന ട്രെയിൻ വെളളിയാഴ്‌ച ഉച്ചക്ക് 12.15-ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ എത്തിച്ചേരുന്നു.
ട്രെയിൻ നമ്പർ 06046 തിരുവനന്തപുരം കാരക്കൽ സ്‌പെഷ്യൽ
ട്രെയിൻ നമ്പർ 06045കാരക്കൽ തിരുവനന്തപുരം സെപെഷ്യൽ
സ്റ്റോപ്പുകൾ: തിരുവനന്തപുരം, നാഗർകോവിൽ ടൗൺ, വളളിയൂർ, തിരുനെൽവേലി, കോവില്‍പെട്ടി, സാത്തൂര്, വിരിതുനഗർ, മധുര, ഡിണ്ടിഗൽ, തിരിച്ചിറപ്പളളി, തഞ്ചാവൂർ, തിരുവരൂർ, നാഗപട്ടണം, നാഗൂർ.
നന്ദി; ബിനോജ് അലോഷ്യസ്