തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ മുതിർന്ന വൈദികൻ മോസ്സസ് പെരേര അന്തരിച്ചു
സലേഷ്യൻസ് ഓഫ് ഡോൺബോസ്കോ സന്യാസസഭയിൽ അംഗമായി തുടക്കം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാദർ മോസ്സസ് പെരേര അന്തരിച്ചു, 93 വയസായിരുന്നു. കുമാരപുരത്തുള്ള രൂപതയുടെ വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മൃതസംസ്ക്കാര ശുശ്രൂഷ നാളെ (23.01.2020) ഉച്ചക്ക് 3.00-ന് പാളയം കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടക്കും.
19.11.1926-ൽ മലേഷ്യയിലെ ജോഹൂറിൽ ജനനം. റാഫേൽ പെരേര-സിബിൽ പെരേര എന്നിവരാണ് മാതാപിതാക്കൾ. സലേഷ്യൻസ് ഓഫ് ഡോൺബോസ്കോ സന്യാസസഭയിൽ അംഗമായി തുടക്കം.
സ്‌കൂൾ വിദ്യാഭ്യാസം തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കൻഡറിയിലും, ഉപരിപഠനം യൂണിവേഴ്സിറ്റി കോളേളിലും, മദ്രാസ് ടീച്ചിങ് ട്രെയിനിങ് കോളേജിലുമായി പൂർത്തിയാക്കി.
1.7.19 61-ൽ പൗരോഹിത്യ സ്വീകരണം. തുടർന്ന് ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷാ അധ്യാപകനായും, ചെന്നൈ ഗബ്രിയേൽ സ്കൂൾ, ഇരിങ്ങാലക്കുട ഡോൺബോസ്കോ ഹൈസ്കൂൾ എന്നിവയുടെ പ്രധാനാധ്യാപകനായും സേവനമുഷ്‌ടിച്ചശേഷം തിരുവനന്തപുരം ലത്തീൻ രൂപതയിൽ തന്റെ വൈദീക ജീവിതം തുടർന്നു. തിരുവനന്തപുരം രൂപതയിലെ പുല്ലുവിള ലിയോ XIII ഹൈസ്കൂളിന്റെ പ്രധാനാധ്യാപകനായും, തിരുവനന്തപുരം രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് കറസ്പോണ്ടന്റായും സേവനമനുഷ്‌ടിച്ചു.